ഐറയുടെയും മിസ്റ്റര്‍ ലോക്കലിന്റെയും പരാജയം പ്രതിഫലത്തെ ബാധിച്ചു…? നയന്‍താരയുടെ ‘ഇടിവിലെ’ സത്യം

ഈ പരാജയം താരത്തിന് ഇടിവ് വരുത്തിയെന്നാണ് ഉയരുന്ന റിപ്പോര്‍ട്ട്.

തെന്നിന്ത്യ അടക്കി വാഴുന്ന സൂപ്പര്‍ നായികയാണ് നയന്‍താര. നടന്‍ ഇല്ലെങ്കിലും പടം ഹിറ്റാക്കാന്‍ കഴിയുന്ന താരം കൂടിയാണ് നയന്‍സ്. ശക്തമായ ക്യാരക്ടര്‍ വേഷത്തിലൂടെയും മറ്റും തിളങ്ങുന്ന താരത്തിന് വിജയത്തിലാറാടിയ നിരവധി ചിത്രങ്ങളാണ് ഉള്ളത്. എന്നാല്‍ ഈ അടുത്ത് ഇറങ്ങിയ രണ്ട് ചിത്രങ്ങള്‍ പരാജയമാണ് സമ്മാനിച്ചത്. ഈ വര്‍ഷം പ്രധാനവേഷത്തിലെത്തിയ ഐറ, മിസ്റ്റര്‍ ലോക്കല്‍ എന്നീ ചിത്രങ്ങളാണ് പരാജയപ്പെട്ടത്.

ഈ പരാജയം താരത്തിന് ഇടിവ് വരുത്തിയെന്നാണ് ഉയരുന്ന റിപ്പോര്‍ട്ട്. പ്രതിഫലത്തിലും മാറ്റം വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇത് സത്യമല്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. വിജയ് പ്രധാനവേഷത്തിലെത്തുന്ന ബിജില്‍, രജനികാന്ത്- മുരുഗദോസ് ചിത്രം ദര്‍ബാര്‍ തുടങ്ങിയ ചിത്രങ്ങളിലാണ് നയന്‍സ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാല് മുതല്‍ അഞ്ച് കോടി രൂപ വരെയാണ് ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.

അങ്ങനെയാണെങ്കില്‍ കൂടി എല്ലാവരില്‍ നിന്നും പണം കണക്ക് പറഞ്ഞു വാങ്ങുന്ന ശീലം നയന്‍താരയ്ക്കില്ല. തിരക്കഥ ഇഷ്ടമായാല്‍ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ താരം ശ്രമിക്കാറുണ്ട്. ബിജിലും ദര്‍ബാറും പൂര്‍ത്തിയായാല്‍ സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ ചെയ്യാനാണ് നയന്‍താര തീരുമാനിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ സൈ റാ സരസിംഹ റെഡ്ഡി, ധ്യാന്‍ ശ്രീനിവാസന്റെ ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളാണ് നയന്‍താരയുടെ പുത്തന്‍ റിലീസുകള്‍.

Exit mobile version