‘സിനിമ നല്ലൊരു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്, ഇങ്ങനെയൊരു ചിത്രം നിര്‍മ്മിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അവരെ പ്രശംസിക്കുന്നു’; പട്ടാഭിരാമനെ പ്രശംസിച്ച് ഭക്ഷ്യമന്ത്രി

കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കിയ ‘പട്ടാഭിരാമന്‍’ എന്ന ചിത്രത്തെ പ്രശംസിച്ച് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി തിലോത്തമന്‍. സിനിമ നല്ലൊരു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നതെന്നും ദൈനംദിന ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട ജാഗ്രത ഈ ചിത്രം വിളിച്ചു പറയുന്നുണ്ടെന്നുമാണ് ചിത്രം കണ്ടതിനു ശേഷം മന്ത്രി അഭിപ്രായപ്പെട്ടത്.

‘ഈ സിനിമ നല്ലൊരു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു ചിത്രം നിര്‍മ്മിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ തന്നെ അവരെ പ്രശംസിക്കുന്നു. പുതുമയാര്‍ന്ന പ്രമേയം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട ജാഗ്രത ഈ ചിത്രം വിളിച്ചു പറയുന്നു. ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേര്‍ന്ന് സംയുക്തമായി ചെയ്യേണ്ട ധാരാളം കാര്യങ്ങള്‍ ഈ ചിത്രം പറയുന്നുണ്ട്. അക്കാര്യത്തില്‍ ഞങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തും’എന്നാണ് ചിത്രം കണ്ടതിന് ശേഷം പറഞ്ഞത്.

ഭക്ഷണത്തെ ദൈവമായി കാണുന്ന പട്ടാഭിരാമന്‍ എന്ന ഫുഡ് ഇന്‍സ്പെക്ടറായിട്ടാണ് ജയറാം ചിത്രത്തില്‍ എത്തിയത്. മിയാ ജോര്‍ജും ഷീലും എബ്രഹാമുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ബൈജു, പ്രേംകുമാര്‍, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version