”ഞാനിങ്ങനൊരു കല്യാണം കഴിച്ചാലോന്നിങ്ങനെ ആലോചിക്കുവായിരുന്നു’; നിവിന്റെ “ലവ് ആക്ഷന്‍ ഡ്രാമ”യുടെ ടീസര്‍ എത്തി

തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നിവിന്‍ എത്തുന്നത്. ശോഭയെന്നാണ് നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര്

നയന്‍ താരയും നിവിന്‍ പോളിയും പ്രധാനവേഷങ്ങളിലെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ മോഹന്‍ ലാലും പ്രണവ് മോഹന്‍ ലാലുമാണ് പുറത്ത് വിട്ടത്. ഇരുവരുടെയും ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടത്.

തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നിവിന്‍ എത്തുന്നത്. ശോഭയെന്നാണ് നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര്. മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം ജോമോന്‍ ടി ജോണും റോബി വര്‍ഗീസ് രാജും ചേര്‍ന്ന് നിര്‍വഹിക്കുന്നു. എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. സംഗീതം- ഷാന്‍ റഹ്മാന്‍. ചിത്രം ഓണത്തിന് തീയറ്ററുകളില്‍ എത്തും.

Exit mobile version