ഇവരാണ് എന്റെ ‘കോഴിചങ്ക്‌സ്’, ഇനി നിങ്ങളുടെ ‘കോഴി’ ചങ്കിനെ ടാഗ് ചെയ്യു; രസകരമായ കിടിലന്‍ പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍

സോഷ്യല്‍ മീഡിയ വഴി ആരാധകരോട് നിരന്തരം സംവദിക്കുന്ന താരമാണ് മലയാള സിനിമയുടെ മസിലളിയന്‍ ആയ ഉണ്ണി മുകുന്ദന്‍. നേരത്തേ ഫേസ്ബുക്കിലൂടെ സംവദിക്കുന്നതിനിടയില്‍ തന്റെ കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് അത് പോസ്റ്റല്‍ ആയി അയച്ച് കൊടുത്ത് ഞെട്ടിച്ച താരം കൂടിയാണ് ഉണ്ണി. ഇപ്പോഴിതാ ആരാധകര്‍ക്ക് രസകരമായ ഒരു ‘ചലഞ്ചു’മായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് താരം പുതിയ ചലഞ്ചുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘മാധവന്‍ കുട്ടിയും നാരായണന്‍ കുട്ടിയും’ എന്ന് പേരുള്ള തന്റെ വീട്ടിലെ രണ്ട് കോഴികളെ ആരാധകര്‍ക്കായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തുകയാണ് താരം.

കോഴികളെയും എടുത്തുകൊണ്ടുള്ള ഫോട്ടോയില്‍ താരം ഇനി നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നും കൂടി കുറിച്ചിട്ടുണ്ട്. വളരെ രസകരമായ കമന്റുകളാണ് താരത്തിന്റെ ഈ പോസ്റ്റിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. മാമാങ്കവും ചോക്‌ളേറ്റ് 2വുമാണ് അണിയറയില്‍ ഒരുങ്ങുന്ന താരത്തിന്റെ ചിത്രങ്ങള്‍.

Exit mobile version