ജോഷി ചിത്രം’പൊറിഞ്ചു മറിയം ജോസി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഓഗസ്ത് 23 നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക

പ്രളയത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്ത് 23 നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ടു തന്നെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ ആണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

നൈല ഉഷ, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൊറിഞ്ചുവായി ജോജുവും മറിയം ആയി നൈലയും ജോസ് ആയി ചെമ്പനുമാണ് എത്തുന്നത്.

വിജയരാഘവന്‍, സലീംകുമാര്‍, ടിജി രവി, രാഹുല്‍ മാധവ്, ഐഎം വിജയന്‍, നന്ദു, സുധികോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version