“യൂട്യൂബ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു, തിയേറ്ററില്‍ പോയി സിനിമ കാണുന്നത് നിര്‍ത്തി….കഷ്ടപ്പെട്ട് പഠിച്ചാല്‍ ഗുണം കാണുമെന്നുറപ്പാണ് ” : ഡോ. തസ്‌നി ഷാനവാസിന്റെ സക്‌സസ് സ്റ്റോറി

മെഡിക്കല്‍ രംഗത്തുള്ള പലരെയും പോലെ കമ്മ്യൂണിറ്റി മെഡിസിന്‍ ഉണ്ടാക്കിയ ഇംപാക്ട് തന്നെയായിരുന്നു സിവില്‍ സര്‍വീസിലേക്ക് തസ്‌നി ഷാനവാസ് എന്ന ഡോക്ടറിനെയും എത്തിച്ചത്. കമ്മ്യൂണിറ്റി മെഡിസിന്‍ പഠിക്കുമ്പോള്‍ പൊതുജനങ്ങളുമായുണ്ടായിരുന്ന സെഷനുകള്‍ ആണ് തസ്‌നിയുടെ യുപിഎസ്‌സി മോഹത്തിന് പിന്നിലും.

സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ ടീച്ചര്‍മാര്‍ സിവില്‍ സര്‍വീസ് മോഹം കുട്ടികളിലുണ്ടാക്കാന്‍ ശ്രമിക്കുന്നത് പതിവായതിനാല്‍ അന്നൊന്നും ആ അഭിപ്രായങ്ങള്‍ തസ്‌നി സീരിയസായി എടുത്തിരുന്നില്ല. ആഗ്രഹിച്ച പോലെ തന്നെ പ്ലസ്ടു ബയോ മാത്സ് എടുത്ത് പഠനത്തിനൊപ്പം തന്നെ എന്‍ട്രന്‍സ് കോച്ചിംഗിനും ചേര്‍ന്ന് തസ്‌നി എംബിബിഎസിന് സീറ്റ് നേടി.

എന്നാല്‍ ഹൗസ് സര്‍ജന്‍സിയോടെ എന്തായാലും ഇതല്ല തന്റെ കരിയര്‍ എന്ന് തസ്‌നി ഉറപ്പിച്ചു. ഒരു ഡോക്ടറിന് പൊതുജനങ്ങളെ സേവിക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്നതിനാലും സിവില്‍ സര്‍വീസ് എന്നത് പൊതുജനസേവനത്തിനുള്ള അധികാരം ഉറപ്പ് നല്‍കുന്ന ജോലിയാണ് എന്നതിനാലും 2019ല്‍ കോണ്‍വൊക്കേഷന്‍ കഴിഞ്ഞയുടന്‍ തന്നെ തസ്‌നി സിവില്‍ സര്‍വീസ് കോച്ചിംഗിനായി ഐലേണിലെത്തി.

സിവില്‍ സര്‍വീസ് ആണ് സ്വപ്‌നം എങ്കില്‍ ഫോക്കസ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നാണ് തസ്‌നിയുടെ അഭിപ്രായം. ഈ ഒരു പരീക്ഷയ്ക്ക് വേണ്ടിയാണ് ഓരോ സമയവും മാറ്റിവയ്‌ക്കേണ്ടത് എന്ന് സ്വയം പറഞ്ഞു പഠിക്കണം. ഒരു മൂവിബഫ് ആയിരുന്നിട്ട് പോലും പരീക്ഷയില്‍ ശ്രദ്ധിക്കാനായി തിയേറ്ററിലെ സിനിമാ കാഴ്ച വരെ ഉപേക്ഷിച്ചിരുന്നു തസ്‌നി. ഒരുപാട് സമയം നഷ്ടപ്പെടുന്നുണ്ട്‌ എന്ന് തോന്നുമ്പോള്‍ യൂട്യൂബ് അണ്‍ ഇണ്‍സ്റ്റാള്‍ ചെയ്യും. പരീക്ഷയ്ക്ക് വേണ്ടി ചെയ്ത ഈ ചെറിയ വലിയ ത്യാഗങ്ങളൊക്കെ വെറുതേ ആയില്ലെന്ന് തസ്‌നിയുടെ റാങ്ക് ലിസ്റ്റ് നോക്കിയാല്‍ കാണുകയും ചെയ്യാം. 2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ 250ാം റാങ്ക് ആണ് തസ്‌നി നേടിയിരിക്കുന്നത്. ഐആര്‍എസ് ആണ് തസ്‌നിക്ക് കിട്ടിയിരിക്കുന്ന സര്‍വീസ്.

മലയാളം ആയിരുന്നു തസ്‌നിയുടെ ഓപ്ഷണല്‍. മലയാളം എഴുതാനും വായിക്കാനും ഇഷ്ടമായിരുന്നതിനാലും ബാക്കി വിഷയങ്ങളെ അപേക്ഷിച്ച് തസ്‌നിക്ക് കുറച്ച് കൂടി എളുപ്പം പഠിച്ചെടുക്കാം എന്ന് തോന്നിയതിനാലും കൂടാതെ ഐലേണില്‍ മലയാളം ഓപ്ഷണലിന് നല്ല കോച്ചിംഗ് ലഭ്യമായിരുന്നതിനാലും മലയാളം ഉറപ്പിക്കുകയായിരുന്നു.

സിവില്‍ സര്‍വീസിനായുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെ ആയിരുന്നുവെന്ന് തസ്‌നിയുടെ വാക്കുകളിലൂടെ നോക്കാം.

പ്രിലിംസ്

“ഐലേണില്‍ പ്രിലിംസ് കം മെയിന്‍സ് ക്ലാസ്സുകള്‍ ഉണ്ടായിരുന്നത് ഫെബ്രുവരി വരെ നീണ്ടു നിന്നിരുന്നു. അത് കൃത്യമായി അറ്റന്‍ഡ് ചെയ്തായിരുന്നു പഠനം. ടെസ്റ്റ് സീരീസുകളും ഇതിനൊപ്പം നടക്കുന്നുണ്ടായിരുന്നു. പരീക്ഷയുടെ രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കാര്യമായി പ്രിലിംസിന് വേണ്ടി മാത്രം പഠിച്ചു തുടങ്ങിയത്. ടെസ്റ്റ് സീരീസുകളില്‍ ധാരാളം പങ്കെടുത്തതാണ് പ്രിലിംസിലും മെയിസിലും ഏറ്റവും ഗുണം ചെയ്തത്. മെന്റേഴ്‌സിന്റെ ഫീഡ്ബാക്കുകള്‍ അനുസരിച്ച് ഉത്തരങ്ങള്‍ കണ്ടെത്താനുള്ള ടെക്‌നിക്കുകള്‍ ടെവലപ് ചെയ്യുകയും ഈ സമയത്ത് ചെയ്തിരുന്നു.

മെയിന്‍സ്

ആദ്യത്തെ ക്ലാസ്സ് മുതല്‍ മെയിന്‍സിന് വേണ്ടിയുള്ള പഠനം തുടങ്ങിയിരുന്നു. മെയിന്‍സ് മുന്നില്‍ക്കണ്ടാവണം ആദ്യം മുതലേ പഠിക്കേണ്ടത്. കാരണം ഇന്റഗ്രേറ്റഡ് ആയുള്ള പഠനമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ക്ലിക്ക് ആവുക. പ്രിലംസിന് ശേഷം മെയിന്‍സ് പഠനം തുടങ്ങാനിരുന്നാല്‍ റിസള്‍ട്ട് ഉണ്ടാവില്ല. ഈ സമയം ആന്‍സര്‍ റൈറ്റിംഗിനായി വേണം കൂടുതല്‍ വിനിയോഗിക്കാന്‍. മെയിന്‍സിന് വേണ്ടി ആദ്യം മുതലേ പഠിച്ച് തുടങ്ങിയാലേ ആന്‍സര്‍ റൈറ്റിംഗിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് അത് തിരുത്താനുള്ള സമയം ലഭിക്കൂ. നമ്മുടെ അറിവ് എങ്ങനെ, നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ഉത്തരമാക്കുന്നു എന്നതാണ് യുപിഎസ്‌സി പരീക്ഷയില്‍ മുഖ്യം. ഇതിന് ആന്‍സര്‍ റൈറ്റിംഗ് ആദ്യം മുതലേ പരിശീലിക്കണം.

മെന്റേഴ്‌സ് തരുന്ന സജഷന്‍സ് ഉള്‍ക്കൊണ്ട് തിരുത്താനുള്ള മനസ്സുമായി വേണം സിവില്‍ സര്‍വീസ് കോച്ചിംഗിനെത്താന്‍. എന്താണോ പോരായ്മകള്‍ അത് തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ വരുത്തിയാലേ ഉത്തരങ്ങള്‍ കൃത്യമാകൂ.

ഇന്റര്‍വ്യൂ

ഐലേണിലെ മോക് ഇന്റര്‍വ്യൂസും ഇന്റര്‍വ്യൂ തയ്യാറെടുപ്പുകള്‍ക്കായുണ്ടായിരുന്ന സെഷനുകളുമൊക്കെ യഥാര്‍ഥ ഇന്റര്‍വ്യൂവില്‍ ഏറെ സഹായിച്ചിരുന്നു. യുപിഎസ്‌സി ഇന്റര്‍വ്യൂവിന് മുന്നോടിയായി ഡാഫ് (ഡീറ്റെയില്‍ഡ് ആപ്ലിക്കേഷന്‍ ഫോം) ഒക്കെ ഷിനാസ് സര്‍ന്റെ ഒപ്പമിരുന്ന് ഒരുപാട് സമയമെടുത്താണ് തയ്യാറാക്കിയത്.യഥാര്‍ഥ ഇന്റര്‍വ്യൂവില്‍ വരാന്‍ സാധ്യതയുള്ള എല്ലാ ചോദ്യങ്ങളും സാറുമായിട്ടിരുന്ന് ഡിസ്‌കസ് ചെയ്തിരുന്നു.യുപിഎസ്‌സി ഇന്റര്‍വ്യൂ വളരെ നല്ലൊരു സെഷന്‍ ആയിരുന്നു. നമ്മളെ മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുന്ന പോലെയാണ് അനുഭവപ്പെട്ടത്. കൂടുതലായും കേരളത്തെ കുറിച്ചാണ് ചോദിച്ചത്. ഇത് കൂടാതെ ജെന്‍ഡര്‍ എംപവര്‍മെന്റും കൊറോണയും ഒക്കെ ചോദ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നെ ആ സമയം അഫ്ഗാനില്‍ താലിബാന്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ അതിനെക്കുറിച്ചും ചോദ്യം ഉണ്ടായിരുന്നു. ശരിക്കുള്ള ഇന്റര്‍വ്യൂവിന് പോകും മുമ്പ് ധാരാളം മോക്ക് ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തിരുന്നു. ഐലേണിലെ പിയര്‍ ​മോക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത് ഒരു വിഷയത്തില്‍ തന്നെ ഒരുപാട് പേരുടെ അഭിപ്രായങ്ങളറിയാന്‍ സഹായിച്ചിട്ടുണ്ട്. ഇതൊക്കെ നമ്മുടെ ചിന്തയെയും വിശാലമാക്കും.” തസ്‌നി പറഞ്ഞു നിര്‍ത്തി.

Exit mobile version