പ്രോഗ്രാമിന്റെ തിരക്കുകള്‍ക്കിടയിലാണ് വാര്‍ത്ത അറിഞ്ഞത്, പത്മ പുരസ്‌കാരം കേരളത്തിനും രാജ്യത്തിനുമായി സമര്‍പ്പിക്കുന്നു; ശിവമണി

തനിക്ക് പുരസ്‌കാരം ലഭിച്ച വിവരം സിംഗപ്പൂരില്‍ പുതിയ സംഗീത പ്രോഗാമിന്റെ തിരക്കുകള്‍ക്ക് ഇടയിലാണ് അറിഞ്ഞതെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ശിവമണി വ്യക്തമാക്കി

തനിക്ക് ലഭിച്ച പത്മ പുരസ്‌കാരം കേരളത്തിനും രാജ്യത്തിനുമായി സമര്‍പ്പിക്കുന്നുവെന്ന് ശിവമണി. തന്റെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും കൂടിയുള്ളതാണ് ഈ നേട്ടമെന്നും ശിവമണി പറഞ്ഞു.

തനിക്ക് പുരസ്‌കാരം ലഭിച്ച വിവരം സിംഗപ്പൂരില്‍ പുതിയ സംഗീത പ്രോഗാമിന്റെ തിരക്കുകള്‍ക്ക് ഇടയിലാണ് അറിഞ്ഞതെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ശിവമണി വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്നലെയാണ് ശിവമണിയടക്കമുള്ളവര്‍ക്ക് പത്മശ്രീ നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്.

Exit mobile version