അമ്പത് വര്‍ഷത്തോളമായി ശേഖരിക്കുന്ന സ്വര്‍ണം ആശുപത്രി നിര്‍മിക്കാന്‍ നല്‍കി ഗുരുദ്വാര

gurudwara | Bignewslive

നാന്ദേഡ് (മഹാരാഷ്ട്ര) : അമ്പത് വര്‍ഷത്തോളമായി ശേഖരിക്കുന്ന സ്വര്‍ണം മുഴുവന്‍ ആശുപത്രി നിര്‍മിക്കാന്‍ നല്‍കി ഗുരുദ്വാര. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലുള്ള താഹ്ത്ത് ശ്രീ ഹസൂര്‍ സാഹീബ് എന്ന ഗുരുദ്വാരയാണ് സ്വര്‍ണം നല്‍കിയത്.
സിഖ് മതക്കാരുടെ പ്രധാനപ്പെട്ട അഞ്ച് പുണ്യസ്ഥലങ്ങളിലൊന്നാണ് ഈ ഗുരുദ്വാര.

നിലവിലെ സ്ഥിതി അനുസരിച്ച് നാന്ദേഡ് ജില്ലയിലുള്ളവര്‍ക്ക് ചികിത്സയ്ക്കായി മുംബൈയിലോ ഹൈദരബാദിലോ പോകേണ്ട അവസ്ഥയാണ്. ഇവിടെ ആശുപത്രി നിര്‍മിക്കുക എന്നത് നാട്ടുകാരുടെ എക്കാലത്തെയും ആവശ്യമാണ്. കോവിഡ് ആയതിനാല്‍ ജനങ്ങള്‍ മുമ്പത്തേക്കാളേറെ ബുദ്ധിമുട്ടിലാണിപ്പോള്‍. അമ്പത് വര്‍ഷത്തോളമായി സൂക്ഷിക്കുന്ന സ്വര്‍ണമാണ് ആശുപത്രിയ്ക്കായി നല്‍കുന്നത്.

“അത് കൊണ്ട് ഏറ്റവുമധികം ഉപകാരമുള്ളത് ഇപ്പോഴാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.നാന്ദേഡില്‍ ആശുപത്രി എന്നത് ഞങ്ങളുടെ എക്കാലത്തെയും ആഗ്രഹമാണ്. ഇവിയെടൊരു സ്‌കൂളും ഞങ്ങളുടെ സ്വപ്‌നത്തിലുണ്ട്.” ഗുരുദ്വാര അധികൃതര്‍ പറഞ്ഞു.അതേസമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 26,133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 12ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 87,000പേര്‍ മരിച്ചു.

Exit mobile version