മാല്‍ഗുഡി ഡേയ്‌സിലെ ആ സുന്ദരിയെ ഒരിക്കല്‍ കൂടി കാണാം; പോകാം അഗുംബെയിലേക്ക് ഒരു മഴയാത്ര!

ഓര്‍മ്മകളില്‍ ഇന്നും മാല്‍ഗുഡി ഡേയ്‌സും ദൂരദര്‍ശനും താലോലിക്കുന്നവര്‍ക്ക് ആ ഓര്‍മ്മകളെ ഒന്നു പുതുക്കിയെടുക്കാനായി പോകാന്‍ ഈ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയേക്കാള്‍ മികച്ച ഒരു ഡെസ്റ്റിനേഷന്‍ വേറെയില്ല.

അഗുംബെ! കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ ഇന്നും മാല്‍ഗുഡി ഡേയ്‌സും ദൂരദര്‍ശനും താലോലിക്കുന്നവര്‍ക്ക് ആ ഓര്‍മ്മകളെ ഒന്നു പുതുക്കിയെടുക്കാനായി പോകാന്‍ ഈ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയേക്കാള്‍ മികച്ച ഒരു ഡെസ്റ്റിനേഷന്‍ വേറെയില്ല. മഴ പ്രേമികളെ കാത്തിരിക്കുന്ന അഗുംബെ ഇന്ത്യയില്‍ തന്നെ ഏറ്റവും മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ്.

കെആര്‍ നാരായണന്റെ മാല്‍ഗുഡി ഡേയ്‌സില്‍ ഈ മഴഗ്രാമസുന്ദരിയെ കണ്ട് മറന്നവര്‍ക്ക് ഒന്നുകൂടി കാണാന്‍, ആ മഴയും തണുപ്പും അനുഭവിക്കാന്‍ മഴക്കാടുകള്‍ നിറഞ്ഞ ഈ ഗ്രാമത്തിലേക്ക് പോകാം ഒരു യാത്ര. നിരവധി സഞ്ചാരികളുടെ യാത്രയ്ക്ക് വഴികാട്ടിയും പ്രോത്സാഹനവുമായ സോഷ്യല്‍മീഡിയയിലെ സഞ്ചാരി ഗ്രൂപ്പില്‍ മാല്‍ഗുഡി ഡേയ്‌സ് ഓര്‍മ്മകള്‍ വീണ്ടുമുണര്‍ത്തി അബ്‌നു പാട്‌ല പോസ്റ്റ് ചെയ്ത കുറിപ്പ് യാത്രികര്‍ക്ക് ഏറെ സഹായരമായിരിക്കുകയാണ്.

യാത്രയ്ക്കിടയില്‍ സഞ്ചാരികള്‍ക്ക് നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികളും ഹൃദയസ്പര്‍ശിയായ അനുഭവങ്ങളും യാത്രാ പാതയും വിശദീകരിക്കുന്ന കുറിപ്പ് ഇങ്ങനെ:

ദൂരദര്‍ശന്‍ ഓര്‍മ്മതേടി അഗുംബെയിലേക്ക്….

ഈ പ്രാവശ്യത്തെ മഴയാത്രയില്‍ എന്റെ ഹൃദയം കവര്‍ന്ന അഗുംബെയെന്ന സുന്ദരിയെ അറിയാത്തവര്‍ക്കായി ഞാന്‍ പരിചയപെടുത്താം.

പുറത്തു നല്ല മഴ കാരണം എവിടെയും പോകാതെ വീട്ടില്‍ ഇരിക്കുമ്പോഴാണ് ഒരു യാത്രയ്ക്കിടെ പരിചയപ്പെട്ട സഹയാത്രികന്റെ മെസ്സേജ് (ഇച്ചു ) പുള്ളിക്ക് എത്രയും പെട്ടന്ന് ഈ മഴയും കൊണ്ട് ഒരു ബൈക്ക് യാത്ര പോണം ജോലി ഗള്‍ഫില്‍ ആയതു കൊണ്ട് ജൂണ്‍ മാസത്തെ സകല ചൂടുംകൊണ്ട് നാട്ടിലെ മഴയെയും യാത്രയെ സ്വപ്നം കണ്ടു മാത്രം നാട്ടിലേക്കു പുറപ്പെട്ട പാവം ചെക്കന് ഈ യാത്ര ഇത്തിരിയെങ്കിലും പ്രതീക്ഷകള്‍ ഉണ്ടാവും . മഴയും യാത്രയും ഒരുമിച് നടക്കണമെങ്കില്‍ എനിക്ക് ആദ്യം ഓര്‍മ വന്നത് ദൂരദര്‍ശന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ആര്‍ കെ നാരായണന്റെ മാല്‍ഗുഡി ഡേയ്സ് സീരിയലിലെ ആ മനോഹരമായ ഗ്രാമം ആഗുമ്പേയാണ്. രാജവെമ്പാലയുടെ തലസ്ഥാനമെന്നും സൗത്ത് ഇന്ത്യയിലെ ചിറാപുഞ്ചി എന്നും വിശേഷിപ്പിക്കാറുണ്ട് ഈ സുന്ദരിയെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് അഗുംബെ.

തലയില്‍ കറുത്ത കമ്പിളി പുതപ്പുകളാല്‍ മൂടി വഴിയാത്ര നടത്തുന്ന ഗ്രാമവാസികള്‍, ഇടയ്ക്കിടെ തിമര്‍ത്തു പെയ്യുന്ന പേമാരി, നിര്‍ത്താതെ പെയ്യുന്ന ചാറ്റല്‍ മഴ, ഇരുണ്ട മഴക്കാട് , ചെറിയ ചെറിയ അരുവികള്‍, മലകള്‍, പുഴകള്‍, വെള്ള ചാട്ടങ്ങള്‍, പിന്നെ മഴയെ ഗര്‍ഭംചുമന്നപോലെ കട്ടിയായ കോട ഇതൊക്കെക്കൂടി ആഗുബയെ കൂടുതല്‍ സുന്ദരിയാകും കൂടാതെ മഴക്കാലവും.

കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ തീര്‍ത്ഥ ഹള്ളി താലൂക്കിലാണ് അഗുംബെ എന്ന മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഉഡുപ്പിയും, ഷിമോഗയും ആണ് അടുത്ത റെയില്‍വെ സ്റ്റേഷനുകള്‍.
ഉഡുപ്പിയില്‍ നിന്നും മണിപ്പാല്‍ വഴിയാണ് അഗുംബെയിലേക്ക് പോകുന്നത്.
ഷിമോഗ ടു അഗുംബെ 93 കി.മി.
ഉഡുപ്പി ടു അഗുംബെ 55 കി.മി.
കാസര്‍ഗോഡ് ടു അഗുംബെ 176 കി.മി

എല്ലാ യാത്രകളെ പോലെയും ഈയാത്രയും പെട്ടന്നായിരുന്നു അത് കൊണ്ട് തന്നെ യാത്ര പുറപ്പെടുമ്പോള്‍ ഉച്ച കഴിയാറായിരുന്നു ആയിരുന്നു തുടക്കം നല്ല മഴയും കൊണ്ട് ഞങ്ങള്‍ യാത്ര ആരംഭിച്ചു ..
മംഗ്ലൂര്‍ കാസര്‍ഗോഡ് ഹൈവേയുടെ കുഴികളുടെ നീളം അളന്നും മഴയത്തു ചീറി പായുന്നു വാഹനങ്ങളുടെ ചെളി കൊണ്ടും ഞങ്ങള്‍ യാത്ര തുടര്‍ന്നു..

മംഗലാപുരവും ഉടുപ്പിയും കടന്നു ആഗുംബെ ചുരംകയറുമ്പോള്‍ നേരം ഇരുണ്ടിരുന്നു മനസ്സില്‍ നല്ല പേടി ഉണ്ടായിരുമാണ് അഗുംബെ പോലോത്ത ചെറിയ ഗ്രാമങ്ങളില്‍ താമസിക്കാന്‍ ലോഡ്ജ് മറ്റോ കിട്ടുമോ എന്നായിരുന്നു

ഇടയ്ക്കിടെ കാണുന്നവരോടെല്ലാം അറിയാവുന്ന ഭാഷയില്‍ ചോദിച്ചറിഞ്ഞു ഇരുണ്ട കാനന പാതകളില്‍ ഇടയ്ക്കിടെ ചെറിയ കവലകള്‍ ഒരിടത്തു വണ്ടി നിര്‍ത്തി ഓരോ ചായ പാസ് ആക്കി.

റാന്തൽ തിരികൾ കത്തിച്ചു വെച്ച ചെറിയ തട്ടുകട മതിലുകൾ നിറയെ കരി പുരണ്ടിരിക്കുന്നു തികച്ചും തൊണ്ണൂറുകലേ സിനിമയിൽ കാണുന്ന ഗ്രാമം പോലേ കൂടാതെ നല്ല മഴയും, മഞ്ഞും.
വീണ്ടും അവിടെയുള്ള ഒരാളോട് അഗുംബെയിലെ താമസത്തെ കുറിച്ച് ചോദിച്ചു അവിടെ ലോഡ്ജ് ഉണ്ടാകും എന്ന് പറഞ്ഞു യാത്ര തുടർന്നു ഇരുണ്ട വഴികളിലൂടെയാണ് യാത്ര കാണാൻ പോകുന്ന കാര്യങ്ങളെ കുറിച്ചായിരുന്നു ചർച്ച നേരിയ റോഡിലൂടെ ചുരം കയറുമ്പോഴും ചാറ്റൽ മഴ കണ്ണിൽ തട്ടി വേദനിക്കുമ്പോഴിച്ചു ഞങ്ങൾ ചർച്ച നിർത്തിയില്ല അങ്ങനെ ഞങ്ങളും മഴയും അഗുംബെയിലേക് ഒരുമിച്ചെത്തി അടുത്ത് കണ്ട ഒരു ലോഡ്ജരികിൽ വണ്ടി നിർത്തി അകത്തു കയറുമ്പോൾ തന്നെ അഞ്ചാറു പട്ടികൾ ഞങ്ങളുടെ നേരെ കുതിച്ചു രണ്ടുപേർക്കും പട്ടിയെ നല്ല പേടിയാണ് ഞങ്ങളുടെയും പട്ടികളുടെയും നിലവിളികൾക്കൊടുവിൽ ഒരാൾ വന്നു പട്ടികളെ ഒതുക്കി എന്നിട്ട് ഹെൽമെറ്റ്‌ ഊരി വെക്കാൻ ഞങ്ങളോട് പറഞ്ഞു പട്ടികൾ ശാന്തം ഞങ്ങൾ ലോഡ്ജിൽ കയറി ഫ്രഷ് ഭകഷണം കഴിക്കാൻ വേണ്ടി താഴെ ഹോട്ടലിൽ കയറി പട്ടികൾ പരിചയക്കാരെ പോലെ വാലും ആട്ടി പിറകെത്തന്നെ. കൂട്ടത്തിൽ കറുത്തവൻ എന്റെ കൂട്ടുകാരൻ ആയി പിന്നെ ലോഡ്ജ് വിടും വരെ എന്റെ കാവൽക്കാരനെ പോലെ കൂടെ ഉണ്ടായിരിന്നു…
പിറ്റേന്ന് രാവിലെ ഉണർന്നു പുറത്തോട്ടു നോക്കുമ്പോൾ ചെറുതായി മഴ പെയ്യുന്നുണ്ട് എന്തായാലും കുറച്ചു സമയം ചായേയും കുടിച്ചു മഞ്ഞും മഴയും ആസ്വദിച്ചു ആഗുമ്പേയെന്ന സുന്ദരിയെ ഇരുന്നു കണ്ടു
പുലർച്ചെ ആറു മണിക്ക് തന്നെ യാത്ര വീണ്ടും ആരംഭിച്ചു സൂര്യയനുതിക്കുന്നതിനു മുമ്പ് തന്നെ ആഗുംബെ ചുരത്തിന്റെ അവസാന ബെൻഡിൽ എത്തണം
നേരം അതിരാവിലെ ആയതു കൊണ്ടാവണം സഞ്ചാരികളെ ഒഴിക്കു വളരെ കുറവായിരുന്നു അതുകൊണ്ട് ഇവിടെ ശാന്തവും ആണ് വഴിയോരങ്ങളിൽ കട്ടി യായ മഞ്ഞു കൊണ്ട് മൂടിയിരിക്കുന്നു
ചീ വീടുകൾ എന്തെന്നില്ലാത്ത ഒച്ച വെക്കുന്നുണ്ട് മഴക്കാടുകൾക് ഇടയിൽ നിന്നും ഇരുണ്ട ആകാശത്തെ ഇപ്പൊ കാണാം പതിയെ പതിയെ നേരം ഇരുട്ടിനെ മായിച്ചു കളഞ്ഞു ഇപ്പൊ ദൂരകാഴ്ചയിൽ മാനം തെളിഞ്ഞു കാണാം എങ്കിലും ഇടക്ക് കോടകൊണ്ട് മാനം മൂടും..

മഞ്ഞു മേഘങ്ങൾ ആകാശത്തിൽ നീന്തി കളിക്കുന്നു ചെറുതായി മഴ പെയ്യുന്നുണ്ട് രണ്ടു പേരും തണുത്തു വിറക്കുകയാണ് എന്നാലും പ്രകൃതിയിലെ ഈ കഴിച്ച ശരീരത്തിലെ നാഡികളിൽ ചൂട് പടർന്നു തണുപ്പിനെ ഇല്ലാതാക്കുന്നു കുറെ സമയം മഴയും കൊണ്ട് ആ മനോഹരമാമായ കാഴച്ച കണ്ടോണ്ടിരിന്നു.. വീണ്ടും വണ്ടിയെടുത്തു 100 അകലയിലുള്ള ഷിമോഗയാണ് ലക്ഷമാക്കി പാഞ്ഞു അതിരാവിലെയും നല്ല മഴയും തണുപ്പും ശരീരത്തെ വിറപ്പിച്ചു കൊണ്ടേയിരുന്നു പോകുന്നു വഴിയിൽ കുണ്ടാധ്രി ജൈന ടെംപിൾ എന്ന ബോർഡ്‌ കണ്ടു ഉടനെ വണ്ടി അങ്ങോട്ട്‌ തിരിച്ചു പച്ചയായ ഗ്രാമപ്രദേശം അവിടത്തെ എല്ലാവരും തണുപ്പിനെയും മഴയെയും അതിജീവിക്കാനാവണം തലയിൽ കാൽ വരെ നീളമുള്ള കമ്പിളി പുതച്ചച്ചിരിക്കുന്നഗ്രാമവാസികൾ ഒരു എട്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചപ്പോൾ കുണ്ടാധ്രിയിലേ മലമുകളിലെ അമ്പലത്തിൽ എത്തി മനോഹരമായ ഗ്രാമത്തിനു നടുക്ക് കുത്തനെയായ മല പക്ഷെ പകുതിവരെ ചെന്നപ്പോൾ ഗേറ്റ് പൂട്ടിയിരിക്കുന്നു വീണ്ടും തിരിച്ചു വന്നു കാര്ര്യം അന്ന്വേഷിച്ചപ്പോൾ അവിടത്തെ പൂജാരിയുടെ വീട്ടിൽ നിന്നും ഗേറ്റ്ന്റെ ചാവി വാങ്ങാണം അങ്ങനെ ബട്ട്ന്റെ (പൂജാരി ) നൂറു രൂപ അഡ്വാൻസ് കൊടുത്തു ചാവി വാങ്ങി വീണ്ടും കുണ്ടാധ്രിയിലേമലമുകലേക്ക് അതി മനോഹരമായ ചവിട്ടു പടികൾ കടന്നു അമ്പലത്തിൽ എത്തി ചുറ്റും മഞ്ഞു മൂടിയ കാടും മലയും കുറെ സമയം അവിടെ ഇരുന്നു പിന്നെ ഷിമോഗ ലക്ഷ്യമാക്കി വണ്ടി തിരിച്ചു ഷിമോഗയിലെ വൈൽഡ് യാത്രയാണ് ലക്ഷ്യം ഭാഗ്യം മുണ്ടങ്കിൽ വന്യ മൃഗങ്ങളെ കാണാം അങ്ങനെ അഗുംബെയുടെ ഗ്രാമവീഥികളിലൂടെ ഷിമോഗയിലേക്ക്
കാടുകളും കൃഷിയിടങ്ങളും നിറഞ്ഞ വഴിയോരങ്ങൾ കൂട്ടമായി വരുന്ന ആടു മാടുകൾ ഇടയ്ക്കിടയ്ക്ക് മാത്രം വാഹനങ്ങൾ കൂടുതലും കൃഷി ആവശ്യത്തിന്റെ ടാക്‌ട്റുകൾ ആണ് . പിന്നെ മഴയും.
വളരെ മനോഹര മായ കാനനയും ഗ്രാമങ്ങളും നിറഞ്ഞ വഴികളാണ് ഷിമോഗ റൂട്ട് അങ്ങനെ വഴിയോര കാഴ്ചകൾ കണ്ടും ഫോട്ടോ എടുത്തും കഥകൾ പറഞ്ഞു ഷിമോഗയിൽ. യാത്രയുടെ പ്രധാനമായ ലഷ്യമായ ട്യവേർകോപ്പ വൈൽഡ് ലൈഫ് sanctury ഇൽ എത്തി
(ലക്ഷ്യം ആദ്യം സ്വമേശ്വർ ആണെങ്കിലും )അവിടെ പെർമിഷൻ കിട്ടാത്തത് കൊണ്ട് നൂറു കിലോമീറ്റർ താണ്ടി ഇവിടെ എത്തിയതാണ് ഭാഗ്യം ഞങ്ങളെ കൈവിടാത്തതു കൊണ്ട് രണ്ടു പുലികളെ യാത്രക്കിടെ കണ്ടു. ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു പട്ടണമാണ്‌ ഷിമോഗ (ശിവമൊഗ്ഗ ) എന്ന് കന്നഡയിൽ . ഈ നഗരം കർണാടക സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ പട്ടണമാണ്‌ .
ഷിമോഗയിൽ ഇന്ന് താമസിച്ചു നാളെ രാവിലെ കുടജാദ്രിയിലെ മഞ്ഞു മല കാണാനുള്ള ലക്ശയം ഷിമോഗ പട്ടണത്തിൽ സ്റ്റേ ആവാൻ പ്ലാൻ ചെയ്തു വളരെ മനോഹരം മായ ഷിമോഗ പട്ടണത്തിൽ ഞങ്ങൾ ഒരു മുറി ബുക്ക്‌ ചെയ്തു .. പിറ്റേന്ന് രാവിലെ പുതിയ പ്രതീക്ഷകളുടെ ബാഗും ചുമരിലേറ്റി ഞങ്ങൾ യാത്ര തുടർന്നു കുടജാദ്രി യിലെ മഞ്ഞു മലകൾ താണ്ടി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ വെള്ളചാട്ടം കാണാൻ പുറപ്പെട്ടു സമയം ഉച്ചകഴിയാറായി 100 കിലോ മീറ്ററിൽ അതികമുണ്ട് ജോഗ് ഫാളിലേക് പച്ചയായ ഗ്രാമപ്രദേശ്ശങ്ങളിലൂടെ പോകുമ്പോൾ 50 വർഷം പിറകോട്ടു പോയെ പോലെ നിറയെ പാഡങ്ങൾ നെൽ കതിരുകൾ വഴിയരികിൽ പച്ചക്കറി വിൽപനക്കാർ ഒരു പാട് വിത്യസ്തമാണ കുടജാദ്രി ജോഗ് ഫാൾ റൂട്ട്.

ഗ്രാമങ്ങളിലേക്ക് കുതിച്ചു ഒരു മൂന്നു മണി ആവുമ്പോഴേക്കും ജോഗ് ഫാളിൽ എത്തി കട്ടിയായ കോട കാരണം ഏഷ്യയിലെ ഏറ്റവും വലിയ വെള്ള ചാട്ടം കാണാൻ കഴിയുന്നില്ല നേരം സൂര്യൻ അസ്തമിക്കാറായെ പോലെ നിറയെ സഞ്ചാരികൾ ആ ലോകാത്ഭുതത്തെ കൺകുളിർക്കെ കാണുകയാണ് ഞങ്ങളും അവരുടെ കൂടെ ചേർന്നു നീണ്ട യാത്രയുടെ ക്ഷീണം മാറുവോളം ഇവിടെ ഇരുന്നു ആസ്വദിച്ചു ഇനി തിരിച്ചു നാട്ടിലേക്ക് ഇപ്പൊ അഞ്ചു മണി ആവാറായി അവിടെ നിന്നും കുറച്ചു ദൂരം സഞ്ചരിക്കുമ്പോൾ ചെറുതായി ചാറ്റൽ മഴ അതു യാത്ര തുടരുന്തോറും മഴയുടെ ശക്തികൂടിക്കൊണ്ട് വന്നു ഇപ്പൊ വഴിയുടെ ഇരു കരകളും കാടുകളാണ്
ഒരിടത്തും പോലും വണ്ടി നിർത്താൻ ഒരു വാഴത്തണ്ടു പോലും ഇല്ല നേരം ഇരുണ്ടു കേറി വരുന്നു വഴിയോരങ്ങളിൽ വെള്ളച്ചാട്ടം റോട്ടിലേക്കു ഒഴുകുകയാണ് ഒരു പാട് ദൂരം ചെന്നതോടെ ഒരു കവലയിൽ എത്തി അവിടെ നിന്നും മനാഗലാപുരത്തേക്കു വഴി ചോദിക്കുമ്പോൾ അവർക്കു വഴി അറിയില്ല ആ കടയിലെ ആർക്കും.

ഞങ്ങൾ ശെരിക്കും പെട്ട് കുറച്ചു സമയം അവിടെ നിന്നപോൾ ഒരു പച്ചക്കറി വണ്ടി വന്നു അവരോട് ഞാൻ ഈ സ്ഥലം ഏതാണെന്നു ചോദിച്ചു ഇവിടെ നിന്നും 20 കിലോമീറ്റർ ദൂരം പോയാൽ ഗോകര്ണയാണെന്നും 40 കിലോമീറ്റർ ചെന്നാൽ ദണ്ഡേൽ ആണെന്നും പറഞ്ഞു സത്യം പറഞ്ഞാൽ ഞങ്ങൾ ഇപ്പോൾ ഗോവയിൽ ആണ് അടുത്ത വന്ന പച്ചക്കറി വണ്ടിക്കാരനോട് റൂട്ട് ചോദിച്ചപ്പപ്പോൾ ഇവിടെ നിന്നും 350 km ദൂരം പോയാൽ മാന്ഗ്ലൂർ എത്താം എന്ന് പറഞ്ഞു ഇനി ഈ ശക്തമായ മഴയും കൊണ്ട് കാസറഗോഡ് വരെ പോണം സമയം കൂടുന്തോറും കാനന പാത ഇരുട്ട് മൂടുന്നു ചീവീടുകളുടെ ശബ്‌ദം കാതുകളെ വല്ലാതെ അലോസരപ്പെടുത്തുന്നു അത്യാവശ്യമായി നാട്ടിൽ എത്തണം കാരണം പിറ്റേന്ന് എനിക്ക് ഗൾഫിലേക്ക് പോകാനുള്ളതാണ് ടിക്കറ്റ് എടുത്തു വെച്ചിട്ടാണ് ഈ യാത്ര തുടങ്ങിയത് ഇനി എന്ത് ചെയ്യും ഇച്ചു പറഞ്ഞു എന്തായാലും നാട്ടിലേക്ക് അങ്ങനെ ഇരുട്ട് മൂടിയ കാടു വഴി ഹന്നവരാ വരെ ഞങ്ങൾ യാത്ര തുടർന്ന് ഇടക്ക് ഒരുപ്പാട് കൊച്ചു കവലകൾ വൈദ്യുതി എത്തിയിട്ടില്ല എന്ന് തോന്നുന്നു എല്ലാ കടയിലും റാന്തൽ വെളിച്ചമാണ് ഒരിടത്തും നിർത്താതെ പേമാരിയും കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു വിശപ്പ്‌ വളരെ കൂടുതൽ ആണെങ്കിലും ഇനി ഉഡുപ്പി എത്താതെ വണ്ടി നിർത്തണ്ട എന്ന തീരുമാനത്തിൽ എത്തി യാത്ര 120 km കഴിഞ്ഞിട്ടും മഴക്ക് ഒരു കുറവും ഇല്ല ഹന്നവരം കഴിഞ്ഞാൽ അടുത്ത പട്ടണം ഭട്കൽ ആണ് അവിടെ പെട്രോൾ അടിച്ചു വീട്ടിലേക് വിളിച്ചു ഇന്ന് എന്തായാലും എന്ന് ഉറപ്പ് നൽകി വീണ്ടും യാത്ര തുടർന്നു ഭട്കൽ ഉഡുപ്പി റൂട്ട് ഇനി കടൽ തീരങ്ങൾ ആണ് നല്ല റോഡും പക്ഷെ മഴ ഞങ്ങളുടെ വേഗത കുറച്ചു രണ്ട് പേരും തണുത് വിറക്കുകയാണ് കൈ കാലുകളുടെ ശക്തി കുറഞ്ഞിത പോലെ കൂടാതെ നല്ല വിശപ്പും സമയം 9 മണി അവിടെ ഹോട്ടലിൽ നിർത്തി ഭകഷണം കഴിച്ചു യാത്ര തുടർന്നു ദൂരം ചെല്ലുന്തോറും മഴയുടെ ശക്തി കൂടുകയാണ് എല്ലാ വണ്ടികളും സൈഡിയിൽ നിർത്തിയിരിക്കുകയാണ് ഞങ്ങൾ മാത്രം ശക്തമായ മഴയും കൊണ്ട് യാത്രയിലാണ് വണ്ടി 30 സ്പീഡിലാണ് പോകുന്നത് അതുതന്നെ നല്ല പാട് പെട്ടിട്ടാണ് ശക്തമായ മഴക്ക് ബൈക്ക് ഓടിക്കുന്ന കഷ്ട്ടപാട് പറയേണ്ടതില്ലല്ലോ അതും രാത്രിയിൽ..

എങ്ങ്നെയെങ്കിലും 2:30 മണിക്ക് മംഗലാപുരം എത്തി ഇനി കാസർഗോഡ് മാന്ഗ്ലൂർ ഹൈവേയാണ് രാത്രിയും മഴയും ആയതു കൊണ്ട് എല്ലാ കുഴികളുടെയും കൃത്യമായ അളവുകൾ ലഭിച്ചു അങ്ങനെ ഉപ്പളയിൽ എത്തുമ്പോഴേക്കും വണ്ടിയുടെ ടയർ പോയി കിട്ടി ഇനി വണ്ടി മുമ്പോട്ടു ഇല്ല എന്ന് മനസിലായി വണ്ടി സൈഡിൽ ഒതുക്കി പോകുന്ന വണ്ടിക്കു കൈ കാണിച്ചു അപ്പോഴാണ് ഒരാൾ ബൈക്കുംമായി വരുന്നത് കണ്ടത് അവന്റെ വീട് ഇവിടെ അടുത്താണെന്നും ഞാൻ നടന്നു പോകാമെന്നും നാളെ രാവിലെ വണ്ടി തിരിച്ചു തന്നാമതിയെന്നും പറഞ്ഞു അങ്ങനെ നല്ല മനുഷ്യൻ ഇപ്പോഴും ഉണ്ട് എന്ന് വീണ്ടും അവൻ തെളീച്ചുതന്നു അവന്റെ കരുണ കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി.
ഒരുപാട് നന്ദി…

Exit mobile version