സെമി കാണാതെ ദക്ഷിണാഫ്രിക്ക പുറത്ത്; പാകിസ്താന് 49 റണ്‍സ് ജയം

ലോര്‍ഡ്‌സ്: ലോകകപ്പില്‍ രണ്ടാം ജയത്തോടെ സെമി ഉറപ്പിച്ച് പാകിസ്താന്‍, ദക്ഷിണാഫ്രിക്കയെ 49 റണ്‍സിന് തോല്‍പ്പിച്ചു. സെമി കാണാതെ ലോകകപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക പുറത്തേക്ക്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 309 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ 259 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

63 റണ്‍സെടുത്ത നായകന്‍ ഫാഫ് ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഏഴ് മത്സരങ്ങളില്‍ അഞ്ചാമത്തെ തോല്‍വിയാണ് ഇന്ന് ദക്ഷിണാഫ്രിക്ക വഴങ്ങിയത്. അതേസമയം രണ്ടാമത്തെ ജയം സ്വന്തമാക്കി, അഞ്ച് പോയിന്റുള്ള പാകിസ്ഥാന് സെമി സാധ്യത നഷ്ടമാക്കാതെ അടുത്ത മത്സരത്തിനിറങ്ങാനാകും.

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്താന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തു. ബാബര്‍ അസമും(69) ഹാരിസ് സൈഹൈലും(89) അര്‍ധസെഞ്ചുറി നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എങ്കിടി മൂന്നും ഇമ്രാന്‍ താഹിര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Exit mobile version