സ്വന്തം പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്യില്ല; വിസമ്മതം അറിയിച്ച് ധോണി

റാഞ്ചി: സ്വന്തം നാട്ടിലെ സ്റ്റേഡിയത്തില്‍ സ്വന്തം പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് എംഎസ് ധോണി. റാഞ്ചിയിലെ സ്റ്റേഡിയത്തില്‍ തന്റെ പേരില്‍ നിര്‍മ്മിച്ച പുതിയ പവലിയന്‍ ഉദ്ഘാടനം ചെയ്യാനാണ് താരം വിസമ്മതം അറിയിച്ചത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിലാണ് പവിലിയന് ധോണിയുടെ പേര് നല്‍കിയത്.

ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തിയാണ് ധോണിയോട് ഉദ്ഘാടനത്തെ സംബന്ധിച്ച് സംസാരിച്ചത്. എന്നാല്‍, ഗ്രൗണ്ട് തനിക്ക് സ്വന്തം വീടു പോലെയാണെന്നും, സ്വന്തം വീട്ടില്‍ എന്തെങ്കിലും ഉദ്ഘാടനം ചെയ്യാറുണ്ടോ എന്നായിരുന്നു ധോണിയുടെ മറുപടി.

അതേസമയം, വെള്ളിയാഴ്ച നടക്കുന്ന ഓസ്ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ഏകദിനം ധോണിക്ക് സ്വന്തം ഗ്രൗണ്ടില്‍ അവസാന മത്സരം കൂടിയാവും.

Exit mobile version