കീവീസിനെ പൊരിച്ചെടുത്ത് നീലപ്പട; ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം!

11 റണ്‍സെടുത്ത രോഹിത്തിന്റെയും 45 റണ്‍സെടുത്ത കോഹ്‌ലിയുടേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേപ്പിയര്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റേയും നായകന്‍ വിരാട് കോഹ്ലിയുടേയും മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം ഒരുക്കിയത്. ധവാന്‍ 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

11 റണ്‍സെടുത്ത രോഹിത്തിന്റെയും 45 റണ്‍സെടുത്ത കോഹ്‌ലിയുടേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മത്സരം അവസാനിക്കുമ്പോള്‍ അമ്പാടി റായിഡുവും (13) ധവാന് കൂട്ടായി ക്രീസിലുണ്ടായിരുന്നു. നേരത്തെ കനത്തവെയില്‍ കാരണം മത്സരം നിര്‍ത്തിവെച്ചതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 158ല്‍ നിന്നും 156 ആയി കുറച്ചിരുന്നു.

നേരത്തെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി ഇന്ത്യന്‍ ബൗളര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 38 ഓവറില്‍ കേവലം 157 റണ്‍സിന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ആണ് കിവീസിനെ തകര്‍ത്തത്. യുസ്വേന്ദ്ര ചാഹല്‍ 2 വിക്കറ്റ് വീഴ്ത്തി.

Exit mobile version