പ്രായത്തോട് പോയി പണി നോക്കാന്‍ പറയണം…. ഇഷ്ടതാരത്തിന്റെ പരിശീലനം നേരില്‍ കാണണം, ധോണിയെത്തേടി 87കാരി; ചേര്‍ത്ത് പിടിച്ച് മുന്‍ ക്യാപ്റ്റന്‍, വൈറലായി ചിത്രം

ധോണിയെ കാണാന്‍ എഡിത് നോര്‍മന്‍ എന്ന ആരാധിക എത്തി

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ആരാധകരുള്ള താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ഒരു ആരാധികയ്‌ക്കൊപ്പം ധോണി നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഈ ആരാധികയ്ക്ക് വയസ് 87 ആണ്.

സിഡ്നിയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പുള്ള പരിശീലന സെഷനിടെയാണ് ധോണിയെ കാണാന്‍ എഡിത് നോര്‍മന്‍ എന്ന ആരാധിക എത്തിയത്. ഇഷ്ടതാരത്തിന്റെ പരിശീലനം നേരില്‍ക്കാണാന്‍ പ്രായത്തെ അവഗണിച്ച് എത്തിയ ആരാധികയെ ധോണി ചേര്‍ത്തുപിടിച്ചു. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്

Exit mobile version