ഹാർദിക് പാണ്ഡ്യയുടെ പിടിച്ചെടുത്ത വാച്ചുകൾ അഞ്ചു കോടിയുടേതെന്ന് കസ്റ്റംസ്; 1.4 കോടി വിലയെന്ന് താരം

മുംബൈ: അഞ്ച് കോടിയിലേറെ വിലവരുന്ന ആഡംബര വാച്ചുകളുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യ മുംബൈ വിമനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിൽ. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഞായറാഴ്ച മുംബൈയിലെത്തിയ സമയത്താണ് ഹർദിക് പാണ്ഡ്യ പിടിയിലായത്.

കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന വാച്ചുകളാണ് പിടികൂടിയത്. ഇവയ്ക്ക് അഞ്ച് കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. വാച്ചുകളെ കുറിച്ചുള്ള അന്വേഷണത്തിൽ ബില്ലടക്കമുള്ള കൃത്യമായ രേഖകൾ ഹാജരാക്കാൻ ഹർദിക് പാണ്ഡ്യക്ക് കഴിഞ്ഞില്ലെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ഹർദിക്കിന്റെ കൈയിലുണ്ടായിരുന്ന രേഖയിലെ സീരിയൽ നമ്പരും വാച്ചിലെ സീരിയൽ നമ്പരും രണ്ടാണെന്നും കസ്റ്റംസ് കണ്ടെത്തി.

അതേസമയം, ഒരു 1.8 കോടി രൂപ വിലയുള്ളതാണ് വാച്ചുകളെന്നാണ് ഹർദിക് പറയുന്നത്. ഒരു വാച്ചിന്റെ വില 1.4 കോടിയും രണ്ടാമത്തേതിന്റെ വില 40 ലക്ഷം രൂപയുമാണെന്നും താരം വിശദീകരിക്കുന്നു. കൂടുതൽ അന്വേഷണത്തിനായി വാച്ചുകൾ കസ്റ്റംസ് കസ്റ്റഡിയിൽ സൂക്ഷിക്കുകയാണ്.

നേരത്തെയും സമാനമായി കസ്റ്റംസ് നടപടികൾക്ക് മുംബൈ വിമാനത്താവളത്തിൽ വച്ച് ഹർദിക് പാണ്ഡ്യ വിധേയനായിരുന്നു.

Exit mobile version