ഐസിസി ക്രിക്കറ്റില്‍ ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ആദ്യ ദമ്പതികളായി ഡാനെയും മരിസാനെയും! വിസ്മയ വേദിയായി ലോകകപ്പ് ട്വന്റി-ട്വന്റി മത്സരം!

ദക്ഷിണാഫ്രിക്കയുടെ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡാനെ വാന്‍ നികെര്‍ക്കും സഹതാരം മരിസാനെ കാപ്പയും ഈ വര്‍ഷം ജൂലൈയിലാണ് വിവാഹിതരായത്.

ജോര്‍ജ്ടൗണ്‍: ഐസിസിയുടെ ക്രിക്കറ്റ് മത്സരങ്ങളില്‍ ആദ്യമായി ഒരുമിച്ച് ബാറ്റുചെയ്യുന്ന ദമ്പതികളായി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിതാ ട്വന്റി-ട്വന്റി ലോകകപ്പിലാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡാനെ വാനും പങ്കാളി മരിസാനെയും പിച്ചിലെ അപൂര്‍വ്വതയായത്.

ദക്ഷിണാഫ്രിക്കയുടെ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡാനെ വാന്‍ നികെര്‍ക്കും സഹതാരം മരിസാനെ കാപ്പയും ഈ വര്‍ഷം ജൂലൈയിലാണ് വിവാഹിതരായത്. വനിത ട്വന്റി ട്വന്റി ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇരുവരും ബാറ്റുചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ അത് ക്രിക്കറ്റിലെ അപൂര്‍വ്വനിമിഷമായി.

ഇരുവരും ചേര്‍ന്നുനേടിയ 67 റണ്‍സ് ദക്ഷിണാഫ്രിക്കയെ ആദ്യ മല്‍സരത്തില്‍ ജയത്തിലേയ്ക്ക് നയിച്ചു. ഒരു വിക്കറ്റും 38 റണ്‍സും നേടിയ മരിസാനെയുടെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായകമായി. ഡാനെ 33 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രിക്കറ്റിലെ ആദ്യ ദമ്പതികള്‍ പക്ഷേ ഈ ദക്ഷിണാഫ്രിക്കന്‍ താരങ്ങളല്ല. കഴിഞ്ഞ വര്‍ഷം വിവാഹിതരായ ന്യൂസിലാന്‍ഡിന്റെ ആമി സാറ്റെര്‍വെയിറ്റും ലീ തഹുഹുവുമാണ്.

Exit mobile version