പ്ലസ്ടു പാസ്സായവര്‍ക്ക് സുവര്‍ണ്ണാവസരം, നാവിക ഉദ്യോഗസ്ഥരാകാന്‍ നിങ്ങളെ വിളിക്കുന്നു

തിരുവനന്തപുരം: പ്ലസ്ടു കഴിഞ്ഞാല്‍ ഇനി എന്ത് പഠിക്കും എന്ന് ആശങ്കയിലിരിക്കുന്ന കുട്ടികള്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. ഏഴിമല നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്) എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. എസ്എസ്എല്‍സി തലത്തിലോ പ്ലസ്ടു തലത്തിലോ ഇംഗ്ലീഷിന് മിനിമം 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷകര്‍ 2019 ജെഇഇ (മെയിന്‍) പരീക്ഷ എഴുതിയിരിക്കണം. ജെഇഇ(മെയിന്‍) അഖിലേന്ത്യാ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിലൂടെ മേയ് 31 മുതല്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.

Exit mobile version