ഇത്തവണ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതാന്‍ 6.25 ലക്ഷം പേര്‍!

7,53,119 അപേക്ഷകളാണ് ലഭിച്ചത്

തിരുവനന്തപുരം: ഇത്തവണ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നത് 6.25 ലക്ഷം പേരാണ്. 7,53,119 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 6,25,477 പേരാണ് പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കിയത്. ജൂണ്‍ 15-നാണ് പരീക്ഷ നടക്കുന്നത്. നിലവില്‍ ഇത്രയും പേര്‍ക്ക് ഒരുമിച്ച് പരീക്ഷ എഴുതാനുള്ള സംവിധാനം നിലവിലുണ്ട്.

7,53,119 അപേക്ഷകളില്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്ത 1,27,642 പേരുടെ അപേക്ഷ പിഎസ്‌സി അസാധുവാക്കി. കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുവാന്‍ സാധിക്കും. ബിരുദതല തസ്തികകള്‍ക്കുള്ള പൊതുപാഠ്യ പദ്ധതിയനുസരിച്ചാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ നടത്തുന്നത്.

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിന്റെ നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി 2019-ഓഗസ്റ്റ് ഒമ്പതിന് പൂര്‍ത്തിയാകും. പിറ്റേന്നു തന്നെ പുതിയ റാങ്ക് പട്ടിക നിലവില്‍ വരുന്ന വിധത്തിലുള്ള സമയക്രമമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

Exit mobile version