മെയ് 24 ന് ആരംഭിക്കുന്ന സിവിൽ സർവീസ് പരിശീലനവും മെയ് 1 ലെ സ്‌കോളർഷിപ്പും ഓൺലൈനായി നടത്തുമെന്ന് ഐലേൺ ഐഎഎസ് അക്കാദമി

IAS_

തിരുവന്തപുരം : കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സിവിൽ സർവീസ് പരിശീലനവും ഓൺലൈൻ ക്ലാസ്സുകൾക്ക് പ്രാധാന്യം നൽകി മുന്നോട്ട് പോവുകയാണ്. മെയ് 24 ന് സിവിൽ സർവീസ് പഠനത്തിനായി പുതിയ ഓൺലൈൻ ബാച്ചുകൾ ആരംഭിക്കുമെന്നും രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു വരികയാണെന്നും പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രം ഐലേൺ ബിഗ്‌ന്യൂസിനോട് പറഞ്ഞു.

ഏപ്രിൽ 26 ന് ആരംഭിക്കാനിരുന്ന സിവിൽ സർവീസ് ഇന്റർവ്യൂ കഴിഞ്ഞ ദിവസം upsc മാറ്റിയിരുന്നു. 93 പേരോളം ആണ് കേരളത്തിൽ നിന്നും സിവിൽ സർവീസ് ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടത്.
അതിൽ 64 പേരും ഐലേണിൽ നിന്നായിരുന്നു. പുതുക്കിയ തീയതി upsc അറിയിച്ചിട്ടില്ല. മെയ് അവസാനമെങ്കിലും ഇന്റർവ്യൂ നടക്കുമെന്നാണ് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിക്കുന്നത്.

ഡിഗ്രി കഴിഞ്ഞവര്‍ക്കും അവസാന വർഷ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളും ആണ് സിവിൽ സർവീസ് പരിശീലനത്തിന് പ്രവേശനം നേടുന്നത്. ഡിഗ്രി പരീക്ഷകളുടെ തീയ്യതിയിൽ അനിശ്ചിതത്വം ഉണ്ടെങ്കിലും സിവിൽ സർവീസ് പഠനത്തിന് ഓൺലൈൻ സൗകര്യം ലഭിക്കുന്നത് ആശ്വാസകരമാണെന്നാണ് വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നത്.

ഭാവി കേരളത്തിന് വേണ്ടി കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ നിന്ന് ഒരു സിവിൽ സർവീസ് ജേതാവിനെയെങ്കിലും വാർത്തെടുക്കുക’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഐലേൺ ഐ എ എസ് നടത്തുന്ന മെഗാ സിവിൽ സർവീസ് സ്‌കോളർഷിപ്പ് പദ്ധതിയും ഓൺലൈൻ ആയാണ് സംഘടിപ്പിക്കപ്പെടുന്നത്.

പ്രത്യേക പരിഗണന നൽകേണ്ട ട്രാൻസ്ജൻഡേഴ്‌സ് ,പട്ടിക ജാതി -പട്ടിക വർഗ്ഗം , അംഗ വൈകല്യം ബാധിച്ചവർ ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ,ജനറൽ മെറിറ്റിൽ ഉള്ളവർ തുടങ്ങിയ മേഖലയിൽ നിന്നും ഓൺലൈൻ ആയി നടത്തുന്ന സ്‌കോളർഷിപ്പ് പരീക്ഷയുടെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ സൗജന്യ പഠനമടക്കം നൽകുന്ന ഒരു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് പദ്ധതിയാണ് തങ്ങൾ നടപ്പിലാക്കുന്നതെന്നും ഐലേൺ ഡയറക്ടർ പറഞ്ഞു.

വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം മെയ് 1, ജൂൺ 6, ജൂലായ് 25 തീയതികളിൽ ആയി മൂന്ന് ഘട്ടങ്ങളായി ഓൺലൈനായി നടത്തുന്ന സ്‌കോളർഷിപ്പ് പരീക്ഷയിലേക്ക് ഐലേൺ വെബ്‌സൈറ്റിൽ (www.ilearnias.com) നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകൾ വെബ്‌സൈറ്റ് വഴിയോ / ഇമെയിൽ ആയോ / പോസ്റ്റ് ആയോ സ്‌കോളർഷിപ്പ് പരീക്ഷാ തീയതികൾക്ക് 72 മണിക്കൂർ മുൻപ് ലഭിക്കത്തക്കവണ്ണം നൽകേണ്ടതാണെന്നും ഐലേൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8089166792, 7510353353 എന്നീ ഫോൺ നമ്പറുകളിൽ
ബന്ധപ്പെടാവുന്നതാണ്.

Exit mobile version