യൂ ട്യൂബിലെ വന്‍ വരുമാനക്കാരനായ ഷെഫ് കിച്ചയെ തേടി വീണ്ടും പുരസ്‌കാരങ്ങള്‍; എസ്ബിഐ അവാര്‍ഡും സ്വന്തം!

തിരുവനന്തപുരം: യൂട്യൂബിലൂടെ പാചകം ചെയ്ത് ആരാധക ലക്ഷങ്ങളെ സമ്പാദിച്ച കിച്ച എന്ന നിഹാല്‍ രാജിനെ തേടി വീണ്ടും പുരസ്‌കാരം. സ്റ്റേറ്റ് ബാങ്കിന്റെ യോനോ 20 എസ്ബിഐ അണ്ടര്‍ ട്വന്റി അവാര്‍ഡിന് അര്‍ഹനായ്ര്‌കേകുകയാണ് കൊച്ചി സ്വദേശി നിഹാല്‍ രാജ്. കിച്ച ട്യൂബ് എച്ച്ഡി എന്ന പേരില്‍ സ്വന്തമായി നിഹാലിന് യൂ ട്യൂബ് ചാനലുണ്ട്. ഇതിലൂടെ മികച്ച വരുമാനവും കിച്ച സ്വന്തമാക്കുന്നുണ്ട്.

ചാനലില്‍ അവതരിപ്പിക്കുന്ന പാചക കുറിപ്പുകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് കിച്ചയ്ക്ക് സൃഷ്ടിക്കാനായത്. ഇന്ന് കിച്ച ട്യൂബിന് 30,000 ത്തിലധികം സ്ഥിരം വരിക്കാരുണ്ട്. കേവലം നാല് വയസ്സുളളപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലും പാചക ലോകത്തും താരമാണ് നിഹാല്‍ എന്ന ആരാധകരുടെ പ്രിയപ്പെട്ട കിച്ച.

സ്വന്തം കഴിവുകളും വൈദഗ്ദ്ധ്യവും മാറ്റുരച്ച് സാമൂഹ്യപരിണാമത്തിന് വഴിതെളിച്ച യുവ പ്രതിഭകളെ ആദരിക്കുവാനാണ് സ്റ്റേറ്റ് ബാങ്ക് യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി അവാര്‍ഡിന് രൂപ നല്‍കിയിട്ടുളളത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ (പുരുഷ വിഭാഗം) ക്യാറ്റഗറിയിലാണ് നിഹാല്‍ രാജ് എന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് അവാര്‍ഡിന് അര്‍ഹനായത്.

Exit mobile version