കൂപ്പുകുത്തി ടാറ്റ മോട്ടോഴ്‌സ്! ഓഹരി മൂല്യം ചരിത്രത്തിലെ താഴ്ന്നനിലയില്‍; നഷ്ടം 26,992 കോടി

മുംബൈ: ടാറ്റാ മോട്ടോഴ്‌സ് കമ്പനിയുടെ ചരിത്രത്തിലെ താഴ്ന്ന നിലയിലേക്ക് ഓഹരി മൂല്യം കൂപ്പുകുത്തിയ ഞെട്ടലില്‍. ഇന്ന് വ്യാപാരത്തിനിടയില്‍ ഈ ഓഹരിയുടെ വില 29.45 ശതമാനം കണ്ട് ഇടിഞ്ഞു. 1993 ഫെബ്രുവരി മൂന്നിന് ശേഷം ഉണ്ടാകുന്ന ഏറ്റവും കനത്ത വിലത്തകര്‍ച്ചയാണ് ടാറ്റ മോട്ടോഴ്‌സ് ഓഹരി നേരിടുന്നത്. 164 .55 രൂപയില്‍ തുടങ്ങിയ വില പൊടുന്നനെ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. രാവിലെ 11 മണിയോടെ 141 .90 രൂപയിലേക്ക് ഈ ഓഹരിയുടെ വില താഴ്ന്നു.

കഴിഞ്ഞ ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ ടാറ്റ മോട്ടോഴ്‌സ് വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതാണ് ഇതിനു കാരണം. 26,992 .54 കോടി രൂപയുടെ നഷ്ടമാണ് ഇക്കാലയളവില്‍ കമ്പനിക്കുണ്ടായത്. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും ഭീമമായ ത്രൈമാസ നഷ്ടമാണ് ഇത്.

Exit mobile version