റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു; തീരുമാനം മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം!

മുംബൈ: റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കാന്‍ തീരുമാനമായി. ഇതോടെ 6.50 ശതമാനത്തില്‍നിന്ന് 6.25ശതമാനമായി റിപ്പോ നിരക്ക് കുറഞ്ഞു. റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനം പുറത്തുവിട്ടത്.

പണപ്പെരുപ്പം വന്‍തോതില്‍ കുറഞ്ഞതിനാലാണ് നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ കേന്ദ്ര ബാങ്ക് നിരക്ക് കൂട്ടുന്നതിന്റെ വേഗം കുറയ്ക്കുമെന്ന പ്രതീക്ഷയും തീരുമാനത്തെ സ്വാധീനിച്ചു. ഇതിനുമുമ്പ് ഒക്ടോബറിലെ നയ അവലോകനത്തില്‍ നിരക്കില്‍ മാറ്റംവരുത്തിയിരുന്നില്ല.

Exit mobile version