രൂപയുടെ മൂല്യത്തകര്‍ച്ച; റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില

രൂപയുടെ മൂല്യത്തകര്‍ച്ചയും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ധനവുമാണ് സ്വര്‍ണ്ണ വില ഇങ്ങനെ കുതിക്കാന്‍ കാരണം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഫെബ്രുവരി ഒന്നിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വര്‍ധനവാണുണ്ടായത്.

രൂപയുടെ മൂല്യത്തകര്‍ച്ചയും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ധനവുമാണ് സ്വര്‍ണ്ണ വില ഇങ്ങനെ കുതിക്കാന്‍ കാരണം. ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന്‍ 24,720 രൂപയുമായിരുന്നു നിരക്ക്.

അതേസമയം രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണ്ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെ ആയി കുറഞ്ഞിട്ടുണ്ട്.

Exit mobile version