ജിയോ ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; കിടിലന്‍ ഓഫറുകളുമായി ജിയോ പേയ്മെന്റ് ബാങ്ക് വരുന്നു

മുംബൈ: വന്‍ ഓഫറുകളുമായി ജിയോ പേയ്‌മെന്റ് ബാങ്ക് വരുന്നു. എട്ട് സ്ഥാപനങ്ങള്‍ക്കാണ് പേയ്മെന്റ് ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്ന പെയ്‌മെന്റ് ബാങ്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജീവനക്കാര്‍ക്കിടയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

അനുമതി ലഭിച്ചതിനുശേഷം 2016 നവംബറില്‍ ഭാരത് എയര്‍ടെല്‍ ആണ് ആദ്യമായി പേയ്മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 2017 മെയില്‍ പേ ടിഎമ്മിന്റെ ബാങ്കും പേ ടിഎമ്മിന്റെ ബാങ്കും പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ ജൂണിലാണ് ഫിനോ പെയ്മെന്റ് ബാങ്ക് ആരംഭിച്ചത്. ജിയോയുടെ രണ്ടാം പാദ പ്രവര്‍ത്തനഫലം പുറത്തുവിടുന്നതോടൊപ്പം പേയ്മെന്റ് ബാങ്കിന്റെ പ്രഖ്യാപനം ഉണ്ടായേക്കും.

Exit mobile version