രാജ്യത്ത് 2021 മുതൽ ജിയോ 5ജി ലഭ്യമാകും; ഉപകരണങ്ങൾ പ്രാദേശികമായി ലഭ്യമാക്കുമെന്ന് അംബാനി

Ambani | business news

മുംബൈ: രാജ്യത്ത് 2021 മുതൽ റിലയൻസ് ജിയോ 5ജി ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനം ആരംഭിക്കുമെന്നാണ് അംബാനി അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിർമ്മിക്കുമെന്നും അംബാനി പറഞ്ഞു. നാലാം വ്യവസായിക വിപ്ലവത്തിന് മുന്നിൽ നിന്ന് നയിക്കാൻ 5ജി നെറ്റ് വർക്ക് ഇന്ത്യയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 5ജി വിപ്ലവത്തിൽ റിലയൻസ് ജിയോ വഴികാട്ടിയാവുമെന്നാണ് കമ്പനി മേധാവിയായ മുകേഷ് അംബാനി അവകാശപ്പെട്ടത്. ആത്മനിർഭർ ഭാരതിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് 5ജി നെറ്റ്‌വർക്ക് സഹായകമാവുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 5ജി സാങ്കേതിക വിദ്യ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഭാരതി എയർടെൽ മേധാവി സുനിൽ മിത്തൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അംബാനിയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

Exit mobile version