ഐഡിയയ്ക്കും എയര്‍ടെല്ലിനും പിന്നാലെ നിരക്ക് വര്‍ധനവുമായി ജിയോയും

ഡിസംബര്‍ ആദ്യ വാരത്തോടെ തന്നെ നിരക്ക് വര്‍ധപ്പിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്

മുംബൈ: ഐഡിയയ്ക്കും എയര്‍ടെല്ലിനും പിന്നാലെ നിരക്ക് വര്‍ധനവുമായി ജിയോയും രംഗത്ത്. ഡിസംബര്‍ ആദ്യ വാരത്തോടെ തന്നെ നിരക്ക് വര്‍ധപ്പിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യമായതിനാല്‍ എയര്‍ടെലും വോഡഫോണ്‍- ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ നിരക്കു കൂട്ടാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് ജിയോയും ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനുശേഷമാണ് രാജ്യത്ത് ടെലികോം നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.

അതേസമയം ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്നാണ് ഐഡിയയും എയര്‍ടെല്ലും വ്യക്തമാക്കിയത്. നിരക്ക് വര്‍ധിപ്പിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇരുകമ്പനികളുടെയും ഓഹരിവില കഴിഞ്ഞ ദിവസം കുതിച്ചു കയറിയിരുന്നു. വോഡഫോണ്‍ ഐഡിയയുടെ ഓഹരിവിലയില്‍ ഇന്നലെ 34.68 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. എയര്‍ടെല്ലിന്റെ ഓഹരി വിലയും കുതിച്ചുയര്‍ന്നിരുന്നു.

2016റില്‍ റിലയന്‍സ് ജിയോ സൗജന്യകോളുകളുമായി രംഗത്ത് എത്തിയതോടെ രാജ്യത്തെ ടെലികോം നിരക്കുകള്‍ ഏറെക്കാലമായി കുറഞ്ഞുനില്‍ക്കുകയായിരുന്നു.

Exit mobile version