ടെലികോമില്‍ നഷ്ടക്കണക്കുകള്‍ മാത്രം; ടാറ്റ സണ്‍സ് എഴുതിത്തള്ളിയത് 28,651 കോടി!

ടെലികോം ബിസിനസില്‍ ടാറ്റാ സണ്‍സിന് പറയാനുള്ളത് നഷ്ടക്കണക്കുകള്‍ മാത്രം.

മുംബൈ: ടെലികോം ബിസിനസില്‍ ടാറ്റാ സണ്‍സിന് പറയാനുള്ളത് നഷ്ടക്കണക്കുകള്‍ മാത്രം. കഴിഞ്ഞ വര്‍ഷം കമ്പനി എഴുതിത്തള്ളിയത് 28,651 കോടി രൂപ. ഗ്രൂപ്പിന്റെ ആകെ അറ്റാദായത്തില്‍ 76 ശതമാനം കുറവുണ്ടായത് ഇക്കാരണത്താലാണെന്ന് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ശ്രദ്ധ പ്രധാനമായും വളര്‍ച്ചയിലായിരിക്കും. ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ ചുമതലയേറ്റശേഷമാണ് നഷ്ടം മാത്രം നല്‍കിയിരുന്ന ടെലികോം വിഭാഗം ഭാരതി എയര്‍ടെല്ലിനു വില്‍ക്കാമെന്നു തീരുമാനിച്ചത്. മൊത്തവരുമാനത്തില്‍ ചോര്‍ച്ചയുണ്ടാക്കുന്ന ടെലികോം മേഖലയെ ഗ്രൂപ്പിന്റെ ബാലന്‍സ് ഷീറ്റില്‍നിന്ന് 2019 മാര്‍ച്ചോടെ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.

Exit mobile version