വില്‍പ്പനയില്‍ വന്‍ നേട്ടം; ഒറ്റ മാസം കൊണ്ട് മാരുതി വിറ്റഴിച്ചത് 220,000 കാറുകള്‍

എന്നാല്‍ ഉത്സവ സീസണ്‍ ആയിരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വില്‍പ്പനയില്‍ മാരുതി തിരിച്ചടി നേരിട്ടിരുന്നു.

മാരുതിക്ക് പ്രതിമാസ കാര്‍ വില്‍പ്പനയില്‍ വന്‍ നേട്ടം. 2018 ഡിസംബറില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി 220,000 യൂണിറ്റുകള്‍ വിറ്റഴിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പ്പനയാണ് കഴിഞ്ഞ മാസം കൈവരിച്ചത്. ഡിസംബറില്‍ കമ്പനി നല്‍കിയ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളാണ് കാര്‍ വില്‍പ്പനയില്‍ ഇത്രയും നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

എന്നാല്‍ ഉത്സവ സീസണ്‍ ആയിരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വില്‍പ്പനയില്‍ മാരുതി തിരിച്ചടി നേരിട്ടിരുന്നു.

വിവിധ മോഡലുകള്‍ക്ക് 25000 രൂപം മുതല്‍ 90000 രൂപ വരെ വിലയിളവ് നല്‍കിയാണ് കഴിഞ്ഞ മാസം കമ്പനി വില്‍പ്പന കൂട്ടിയത്. പുതുവര്‍ഷത്തില്‍ പഴയ സ്റ്റോക്ക് പരമാവധി കുറക്കുന്നതിനാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. എല്ലാ കാര്‍ കമ്പനികളും ഡിസംബറില്‍ വിലയില്‍ ഇളവ് പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ മാരുതിയാണ് വില്പനയില്‍ വന്‍ നേട്ടം കൊയ്തത്.

Exit mobile version