കരിയറില്‍ ഏറ്റവും പേടിച്ചത് ഈ ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍; മനസ് തുറന്ന് അഫ്രീദി

കറാച്ചി: കരിയറില്‍ തന്നെ പേടിപ്പിച്ച ബാറ്റ്‌സ്മാനെക്കുറിച്ച് മനസുതുറന്ന് വെടിക്കെട്ട് ബാറ്റ്‌സ്മാനായും ലെഗ് ബ്രേക്ക് ബൗളറായും തിളങ്ങിയിട്ടുള്ള പാകിസ്താന്റെ ഷഹീദ് അഫ്രീദി. താന്‍ കരിയറില്‍ ഒരുപാട് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗിനെതിരെ പന്തെറിയാനാണ് തനിക്കേറ്റവും പേടിയുണ്ടായിരുന്നതെന്ന് അഫ്രീദി പറഞ്ഞു.

എനിക്ക് ക്രിക്കറ്റില്‍ ആരെയും പേടിയില്ല. പക്ഷെ ഒരു ഇന്ത്യക്കാരനെതിരെ പന്തെറിയാന്‍ മാത്രം എനിക്ക് പേടിയായിരുന്നു. മറ്റാരുമല്ല, വീരേന്ദര്‍ സെവാഗിനെതിരെ. സെവാഗിനെതിരെ പന്തെറിയുന്നത് വിഷമകരമായ ജോലിയായിരുന്നുവെന്ന് ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു.

Exit mobile version