“ഇത്തവണ അവര്‍ ഭരണം പിടിച്ചത് പോസിറ്റീവ് മനോഭാവത്തോടെ, സ്ത്രീകള്‍ക്കും സ്വാതന്ത്ര്യം” : താലിബാനെ പുകഴ്ത്തി അഫ്രീദി

Shahid Afridi | Bignewslive

ഇസ്ലാമാബാദ് : താലിബാന്‍ ഭരണത്തില്‍ നിന്ന് രക്ഷപെടാന്‍ ജനങ്ങള്‍ കൂട്ടപ്പലായനം നടത്തുന്നതിനിടെ താലിബാനെ പുകഴ്ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇത്തവണ താലിബാന്‍ ഭരണം പിടിച്ചത് തികച്ചും പോസിറ്റീവായ മനോഭാവത്തോടെയാണെന്നാണ് അഫ്രീദി അഭിപ്രായപ്പെട്ടത്.

പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകയായ നൈല ഇനായത്ത് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മാധ്യമപ്രവര്‍ത്തകരോട് താരം താലിബാനെപ്പറ്റി പുകഴ്ത്തി പറയുന്നത്.രാഷ്ട്രീയത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കാന്‍ താലിബാന്‍ സ്ത്രീകളെ അനുവദിക്കുന്നുണ്ടെന്നാണ് അഫ്രീദിയുടെ വാദം. “താലിബാന്‍ ഇത്തവണ സ്ത്രീകള്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട്. ജോലി ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്.” അഫ്രീദി പറഞ്ഞു.

ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരും പിന്തുണയ്ക്കുന്നവരുമാണ് താലിബാനെന്നും പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്ക് അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പറഞ്ഞ അഫ്രീദി അഫ്ഗാനില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയെ സഹായിക്കാന്‍ താലിബാന് കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.

Exit mobile version