പുതുവര്‍ഷത്തില്‍ വന്‍ ഓഫറുമായി ജിയോ!

റിലയന്‍സിന്റെ തന്നെ ഫാഷന്‍ പോര്‍ട്ടലായ അജിയോയുമായി ചേര്‍ന്നാണ് പുതിയ ഓഫര്‍ അവതരിപ്പിക്കുന്നത്. നിലവിലുള്ളതും പുതിയതുമായ വരിക്കാര്‍ക്കു ഓഫര്‍ ലഭ്യമായിരിക്കും

പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്കായി ഫുള്‍ കവറേജിലെത്തിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ എത്തുന്നു. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ നൂറു ശതമാനം കാഷ്ബാക്ക് വാഗ്ദാനമാണ് നല്‍കുന്നത്. വെള്ളിയാഴ്ചയാണ് പുതുവര്‍ഷ ഓഫര്‍ റിലയന്‍സ് അധികൃതര്‍ പുറത്തുവിട്ടത്. പ്രീ പെയ്ഡ് സ്‌കീം എടുത്തവര്‍ 399 രൂപയ്ക്കു റീ ചാര്‍ജ് ചെയ്യുമ്പോഴാണ് ഓഫര്‍ ലഭിക്കുന്നത്. 2019 ജനുവരി 31 വരെയാകും ആനുകൂല്യം ലഭിക്കുക. റിലയന്‍സിന്റെ തന്നെ ഫാഷന്‍ പോര്‍ട്ടലായ അജിയോയുമായി ചേര്‍ന്നാണ് പുതിയ ഓഫര്‍ അവതരിപ്പിക്കുന്നത്. നിലവിലുള്ളതും പുതിയതുമായ വരിക്കാര്‍ക്കു ഓഫര്‍ ലഭ്യമായിരിക്കും. ഓണ്‍ലൈന്‍ വഴിയും ഓഫര്‍ ചെയ്യാം.

Exit mobile version