അവസാന മണിക്കൂറില്‍ കാളകള്‍ കയറുപൊട്ടിച്ചു; ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തെരഞ്ഞെടുപ്പും ആര്‍ബിഐയിലെ അനിശ്ചിതത്വവും ഇടിവുണ്ടാക്കിയ ഓഹരി വിപണിയില്‍ കാളക്കുതിപ്പ്. അവസാന മണിക്കൂറിലെ മുന്നേറ്റം ഓഹരി സൂചികകള്‍ക്ക് കരുത്തേകി. സെന്‍സെക്സ് 629.06 പോയന്റ് നേട്ടത്തില്‍ 35779.07ലും നിഫ്റ്റി 188.40 പോയന്റ് ഉയര്‍ന്ന് 10737.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വാഹനം, ലോഹം, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഉപഭോഗം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1882 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 645 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ഇന്ത്യ ബുള്‍സ് ഹൗസിങ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇന്‍ഫ്രടെല്‍ എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

റിസര്‍വ് ബാങ്കില്‍ പുതിയ ഗവര്‍ണറെ നിയമിച്ചതാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്.

Exit mobile version