സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 3,730 രൂപയും പവന് 29,840 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്തിന് ഗ്രാമിന് 3,715 രൂപയും പവന് 29,720 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 30,400 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്.

ആഗോളവിപണിയിലും സ്വര്‍ണ്ണവില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് (31.1 ഗ്രാം) 1,560.81 ഡോളര്‍ ആണ് നിരക്ക്.

Exit mobile version