കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില; ആശങ്കയോടെ ഉപയോക്താക്കള്‍

പവന് 27,920 രൂപയും ഗ്രാമിന് 3,490 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. പവന് 27,920 രൂപയും ഗ്രാമിന് 3,490 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വര്‍ണ്ണ വില വര്‍ധിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് ഉപയോക്താക്കള്‍. കല്യാണ സീസണ്‍ ആയതിനാല്‍ വില ഇനിയും കൂടാനാണ് സാധ്യത.

ആഗസ്റ്റ് 18 നാണ് സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 28,000 രൂപയും ഗ്രാമിന് 3,500 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ നിരക്ക് വീണ്ടും 1,500 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 1,502.52 ഡോളറാണ് അന്താരാഷ്ട്ര സ്വര്‍ണ്ണവില. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 90 ഡോളറിനടുത്താണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായത്. ഇതിനു പുറമെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കി.

Exit mobile version