പിങ്കിനു ശേഷം ബിഗ് ബിയും തപ്‌സിയും വീണ്ടും ഒന്നിക്കുന്നു; ‘ബഡ്‌ല’യിലെ പാട്ട് പുറത്തുവിട്ടു

'കോന്‍ റബ്ബ' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്

ബോളിവുഡ് ഹിറ്റ് ചിത്രം പിങ്കിനു ശേഷം ബിഗ് ബിയും തപ്‌സിയും വീണ്ടും ഒന്നിക്കുന്ന ‘ബഡ്‌ല’യിലെ പാട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു
‘കോന്‍ റബ്ബ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

അര്‍മാന്‍ മാലിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അമാല്‍ മാലിക് ആണ് സംഗീത സംവിധായകന്‍. ചിത്രത്തില്‍ നൈന സേത്തി എന്ന കഥാപാത്രമായാണ് തപ്‌സി എത്തുന്നത്. അതേസമയം ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് യാതൊരു വിവരവും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുജോയ് ഘോഷ് ആണ് ‘ബഡ്‌ല’യുടെ സംവിധായകന്‍.ഗൗരി ഖാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മാര്‍ച്ച് എട്ടിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version