റെയ്ഡ് തപ്‌സിയുടെ മാതാപിതാക്കളെ പോലും ബാധിക്കുന്നു, ഇടപെടണമെന്ന് കാമുകന്‍ മാത്യാസ് ബൊ; മറുപടിയുമായി കേന്ദ്രവും

Taapsee Pannu | Bignewslive

നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് നടി തപ്സി പന്നുവിനു നേരെ നടത്തി വരുന്ന അന്വേഷണത്തില്‍ പ്രതികരണം അറിയിച്ച് താരത്തിന്റെ കാമുകനും ഡാനിഷ് ബാഡ്മിന്റണ്‍ താരവുമായ മാത്യാസ് ബൊ രംഗത്ത്. ഇന്ത്യയിലെ ചില കായിക താരങ്ങള്‍ക്ക് പരിശീലകനായി എത്താനിരിക്കെ തപ്സിയുടെ വീട്ടില്‍ നടക്കുന്ന റെയ്ഡ് അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

തപ്സിയുടെ മാതാപിതാക്കളെ ഇത് ബാധിക്കുന്നുണ്ടെന്നും വിഷയത്തില്‍ കേന്ദ്ര കായിക മന്ത്രി ഇടപെടണമെന്നും മാത്യൂസ് ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തി. വിഷയം നിയമപരമായി കൈകാര്യം ചെയ്യേണ്ടപ്പടേണ്ടതാണെന്നും പ്രൊഫഷണല്‍ ചുമതലകളില്‍ ഉറച്ചു നില്‍ക്കണമെന്നും മന്ത്രിമറുപടി നല്‍കി.

‘ ദേശത്തിന്റെ നിയമം പരമോന്നതമാണ്. നാം അത് പാലിക്കണം. വിഷയം നിങ്ങളുടെയും എന്റെയും കൈകള്‍ക്കപ്പുറത്താണ്. ഇന്ത്യന്‍ കായിക രംഗത്തിന്‍രെ ഏറ്റവും നല്ല താല്‍പ്പര്യങ്ങള്‍ക്കായി നമ്മള്‍ നമ്മുടെ പ്രൊഫഷണല്‍ ചുമതകളില്‍ ഉറച്ചു നില്‍ക്കണം,’ കേന്ദ്ര മന്ത്രി ട്വിറ്ററില്‍ കുറിക്കുന്നു.

Exit mobile version