ഇത്ര ധീരയായ, ദൃഢവിശ്വാസ ഉള്ള പെണ്‍കുട്ടിയെ കാണുന്നത് തന്നെ അപൂര്‍വ്വം, എന്നെ അത്ഭുതപ്പെടുത്തി; തപ്‌സി പന്നുവിനെ അഭിനന്ദിച്ച് സ്വര ഭാസ്‌കര്‍

Taapsee Pannu | Bignewslive

മുംബൈ: ബോളിവുഡ് താരം തപ്‌സി പന്നുവിന് അഭിനന്ദനവുമായി സ്വര ഭാസ്‌കര്‍. തപ്‌സിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയാണ് സ്വര ഭാസ്‌കര്‍ അഭിനന്ദനം രേഖപ്പെടുത്തി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് അഭിനന്ദനം രേഖപ്പെടുത്തിയത്.

ഇത് തപ്സിക്കുള്ള അഭിനന്ദന ട്വീറ്റാണ് എന്നു പറഞ്ഞുകൊണ്ടാണ് സ്വരയുടെ ട്വീറ്റ് തുടങ്ങുന്നത്.
ഇന്നത്തെ കാലത്ത് ഇത്ര ധീരയായ, ദൃഢവിശ്വാസ ഉള്ള പെണ്‍കുട്ടിയെ കാണുന്നത് തന്നെ അപൂര്‍വ്വമാണെന്നും തന്നെ അത്ഭുതപ്പെടുത്തിയ പെണ്‍കുട്ടിയാണ് തപ്സിയെന്നും സ്വര എഴുതി. കരുത്തോടെ നിലകൊള്ളുക പോരാളി എന്ന് സ്വര ഭാസ്‌കര്‍ കുറിച്ചു.

ബുധനാഴ്ചയാണ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും തപ്‌സിയുടെയും മുംബൈയിലെ വീടുകളില്‍ റെയ്ഡ് നടന്നത്. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് മൂവരുടെയും വീടുകളിലേക്ക് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

Exit mobile version