ലൗവ് ജിഹാദ്: ബോളിവുഡ് ചിത്രം കേദാര്‍നാഥ് ഉത്തരാഖണ്ഡില്‍ നിരോധിച്ചു

റായ്പൂര്‍: ലൗവ് ജിഹാദ് ആരോപിച്ച് ബോളിവുഡ് ചിത്രം കേദാര്‍നാഥ് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ നിരോധിച്ചു. ഹിന്ദു മുസ്ലിം പ്രണയം പ്രമേയമായ ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. സുഷാന്ത് സിങ് രാജ്പുത്തും സാറാ അലി ഖാനുമാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് സന്യാസിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സന്യാസി സംഘടനയായ കേദാര്‍ സഭയുടെ അധ്യക്ഷന്‍ വിദോദ് ശുഭയാണ് മുന്നറിയിപ്പ് നല്‍കിയത്. ചിത്രം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയാണ് അഭിഷേക് കപൂര്‍ കേദാര്‍നാഥ് തയ്യാറാക്കിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടനത്തിന് വന്ന ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി സാറാ അലി ഖാനും മുസ്ലിം ചുമട്ടുതൊഴിലാളിയായി സുഷാന്തും ചിത്രത്തില്‍ വേഷമിടുന്നു. ഇവര്‍ തമ്മിലുള്ള പ്രണയമാണ് സിനിമ.

Exit mobile version