ഉത്തരാഖണ്ഡില്‍ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു, 7 പേര്‍ക്ക് ദാരുണാന്ത്യം, 26 പേര്‍ക്ക് പരിക്ക്

അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും മരിച്ചതായാണ് വിവരം.

നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാരികളുമായെത്തിയ ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും മരിച്ചതായാണ് വിവരം. അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു.

നൈനിറ്റാള്‍ ജില്ലയിലെ കലദുങ്കിയിലാണ് ദാരുണമായ അപകടം നടന്നത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ അപകടത്തില്‍പെടുകയായിരുന്നു.

നൈനിറ്റാള്‍ സന്ദര്‍ശനം കഴിഞ്ഞ് സംഘം തിരികെ പോകുന്ന വഴിയാണ് കലാധുങ്കി റോഡില്‍വെച്ച് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് ബസില്‍ 33 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടം നടന്നതറിഞ്ഞ് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ALSO READ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി: വാതത്തിനുള്ള മരുന്നിനു പകരം നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്; പെണ്‍കുട്ടിയുടെ നില ഗുരുതരം

അതേസമയം, അപകടം നടന്നത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകി. പരിക്കേറ്റവരെ വളരെ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്.

Exit mobile version