ബുള്ളറ്റ് മാത്രമല്ല, വിലകുറഞ്ഞ് ഇനി ക്ലാസിക്കും; അതിശയിപ്പിക്കാൻ റോയൽ എൻഫീൽഡ്

ചെന്നൈ: റോയൽ എൻഫീൽഡ് വിലകുറഞ്ഞ മോഡലുകൾ വിപണിയിലേക്ക് ഇറക്കി സാധാരണക്കാരെ ആകർഷിക്കൽ തുടരുന്നു. ക്ലാസിക് 350ന്റെ വിലകുറഞ്ഞ പതിപ്പ് അവതരിപ്പിച്ചാണ് ഇത്തവണ എൻഫീൽഡിന്റെ അമ്പരപ്പിക്കൽ. ബുള്ളറ്റ് 350 കെഎസ്, ബുള്ളറ്റ് 350 ഇഎസ് എന്നീ മോഡലുകൾ വിപണിയിലെത്തിച്ചതിന് പിന്നാലെ ജനപ്രിയ മോഡലായ ക്ലാസിക്കിന്റെ വിലകുറഞ്ഞ പതിപ്പായ ക്ലാസിക് 350 എസ് വിപണിയിൽ ഇറക്കിയത്. 1.45 ലക്ഷമാണ് പുതിയ ക്ലാസിക് 350 എസിന് ചെന്നൈയിലെ എക്‌സ് ഷോറൂം വില. ക്ലാസിക് 350ക്ക് 1.54 ലക്ഷമാണ് വില.

ഇതിനെക്കാൾ 9000 രൂപ കുറവാണ് പുതിയ ക്ലാസിക് എസിന്. ക്രോമിയം ഭാഗങ്ങളുടെ ധാരാളിത്തം കുറച്ചാണ് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. എൻജിൻ, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയിൽ ക്രോമിയത്തിന് പകരം കറുത്ത പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ചാനൽ എബിഎസ് സുരക്ഷ ബൈക്കിന് നൽകിയിട്ടുണ്ട്. ഓയിൽ ടാങ്കിലെ റോയൽ എൻഫീൽഡ് ലോഗോക്കും പുതുമയുണ്ട്. മറ്റ് ഫീച്ചറുകളിൽ തൊടാൻ എൻഫീൽഡ് തയ്യാറായിട്ടില്ല.

ആദ്യഘട്ടത്തിൽ തമിഴ്‌നാട്ടിലും കേരളത്തിലും മാത്രമാവും ക്ലാസിക് 350 എസ് ലഭ്യമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version