മസൂദ് അസര്‍ ജീവനോടെയുണ്ടെന്ന് ജെയ്ഷ് ഇ മുഹമ്മദ്

കുടുംബത്തെ ഉദ്ധരിച്ച് പാകിസ്താന്‍ മാധ്യമങ്ങളും മസൂദ് അസര്‍ മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്

ന്യൂഡല്‍ഹി: ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ജീവനോടെയുണ്ടെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ മുഹമ്മദ്. ജെയ്ഷ് ഇ മുഹമ്മദ് ഇക്കാര്യം പത്രക്കുറിപ്പില്‍ അറിയിച്ചതായാണ് സൂചന. കുടുംബത്തെ ഉദ്ധരിച്ച് പാകിസ്താന്‍ മാധ്യമങ്ങളും മസൂദ് അസര്‍ മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കരളില്‍ കാന്‍സര്‍ ബാധിച്ച മസൂദ് അസര്‍ മാര്‍ച്ച് രണ്ടിന് മരിച്ചുവെന്നായിരുന്നു വാര്‍ത്ത. കുറേക്കാലമായി ഇയാള്‍ ചികിത്സയിലായിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. രോഗ ബാധിതനായ അസര്‍ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത നിലയിലായിരുന്നെന്ന് മാര്‍ച്ച് ഒന്നിന് പാക് വിദേശകാര്യ മന്ത്രി ഖുറേഷി സിഎന്‍എന്‍-ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Exit mobile version