ഒരു വയസുകാരനെ നോക്കാന്‍ ഏല്‍പ്പിച്ചു,മുറിവേറ്റ് കുട്ടി മരിച്ചു, പതിനൊന്ന് വയസുകാരിക്കെതിരെ കേസ്

മേരിലാന്‍ഡിലെ നിയമപ്രകാരം മുതിര്‍ന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികളെ 13വയസിന് താഴെയുള്ളവരുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ പാടില്ല

വാഷിങ്ടണ്‍; ഒരു വയസുകാരന്‍ മുറിവേറ്റ് മരിച്ച സംഭവത്തില്‍ പതിനൊന്ന് വയസുകാരിക്കെതിരെ കേസ്. തെക്ക് കിഴക്കന്‍ വാഷിങ്ടണിലെ പാക്‌സ്ടണ്‍ ഡേവിസാണ് കൊല്ലപ്പെട്ടത്.കുട്ടിയെ മാതാപിതാക്കള്‍ നോക്കാനായി സുഹൃത്തിന്റെ വീട്ടില്‍ ഏല്‍പ്പിച്ചു. ഇരു കുടുംബങ്ങളും അടുത്ത ബന്ധങ്ങള്‍ പുലര്‍ത്തുന്നതിനാല്‍ ഇടയ്ക്ക് കുട്ടിയെ ഇത്തരത്തില്‍ സുഹൃത്തിനെ ഏല്‍പ്പിക്കാറുണ്ടായിരുന്നു.

ഒരു ദിവസം രാത്രി ഇവരുടെ കൂടെ കുട്ടി താമസിച്ചു. പിറ്റേദിവസം സുഹൃത്തിന്റെ ഭാര്യ കുഞ്ഞിനെ പതിനൊന്ന്കാരിയായ മകളെ ഏല്‍പ്പിച്ച് സാധനങ്ങള്‍ വാങ്ങാന്‍ പോയി. കുറച്ച് കഴിഞ്ഞ് ഇവരുടെയൊരു ബന്ധു വീട്ടിലേക്ക് വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ കാണുന്നത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേരിലാന്‍ഡിലെ നിയമപ്രകാരം മുതിര്‍ന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികളെ 13വയസിന് താഴെയുള്ളവരുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ പാടില്ല.

Exit mobile version