മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാനില്‍; ഗംഭീരവരവേല്‍പ്പ് നല്‍കി ഇമ്രാന്‍ ഖാനും സംഘവും

ഇസ്ലാമാബാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പാകിസ്ഥാനില്‍ ഗംഭീരവരവേല്‍പ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, കരസേന മേധാവി ഖമര്‍ ജാവേദ് ബജ്വ എന്നിവരുടെ നേതൃത്വത്തില്‍ സല്‍മാനെ സ്വീകരിച്ചു.

കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.

പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് സല്‍മാന്‍ ഡല്‍ഹിയിലെത്തും. സന്ദര്‍ശനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിലെങ്ങും കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

s

Exit mobile version