സ്‌കൂട്ടറിൽ യുവാവിന്റെ പിസ ഡെലിവറി,ഒപ്പം ചേർന്ന് നായ;വിഡിയോ വൈറൽ

ഇക്കാലത്ത് മനുഷ്യരെക്കാൾ മൃഗങ്ങൾക്കാണ് നമ്മളോട് സ്‌നേഹം കാണിക്കാറുള്ളത്. പൊതുവേ നായ്ക്കൾക്ക് ഉടമകളോടുള്ള സ്‌നേഹം ഉപാധികളില്ലാത്തതാണ്. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത സ്‌നേഹം പലപ്പോഴും അവ പ്രകടിപ്പിക്കുന്നത് അവയുടെ പ്രവൃത്തിയിലൂടെയാണ്.അത്തരമൊരു അപൂർവ സ്‌നേഹത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്

പിസ ഡെലിവറി നടത്തുന്ന യുവാവിനെ പിന്തുടരുന്ന നായയുടെ ദൃശ്യമാണിത്. വെറുതെ വാഹനത്തിനു പിന്നാലെ പിന്തുടരുകയല്ല. മറിച്ച് യുവാവ് ജോലി ചെയ്യുന്ന 10 മണിക്കൂറും ജാക്ക് എന്ന നായ ഇയാൾക്കൊപ്പമുണ്ട്.യുവാവ് പാഴ്‌സൽ നൽകി വരുന്നതുവരെ ജാക്ക് സ്‌കൂട്ടറിനരികിൽ കാത്തു നിൽക്കും.

‘സാഡിസ്റ്റും സ്ത്രീമർദകനുമാണ് അയാൾ’സൽമാൻഖാനെതിരെ ആരോപണവുമായി മുൻകാമുകി

തിരികെയെത്തിയാലുടൻ സ്‌കൂട്ടറിൽ കയറി ഇരിപ്പുറപ്പിക്കും. യുവാവ് സ്‌കൂട്ടർ സ്റ്റാർട്ടാക്കി അടുത്ത സ്ഥലത്തേക്ക് യാത്ര തിരിക്കുമ്പോൾ ജാക്കും ഒപ്പമുണ്ടാകും.ജോലി ചെയ്യുന്ന സമയം മുഴുവൻ ജാക്ക് ഒപ്പമുണ്ടാകുമെന്ന് വിഡിയോ പങ്കുവച്ചവർ വ്യക്തമാക്കുന്നു. ഇതാണ് യഥാർഥ സൗഹൃദം എന്ന അടിക്കുറിപ്പോടെ ബീൻബാഗ് ജെആർ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചത്.

Exit mobile version