മാലിന്യങ്ങൾ നിക്ഷേപിക്കാൻ പത്തും അൻപതുമല്ല 1.4 ലക്ഷം രൂപയുടെ ട്രാഷ് കവർ;പുത്തൻ പരീക്ഷണവുമായി ആഡംബര ബ്രാൻഡ്

നിങ്ങളൊരു ആഡംബരപ്രേമിയാണോ? ആഡംബരത്തിനായി ഏതറ്റം വരെയും പോകുന്നയാളാണോ? നിങ്ങൾ അങ്ങനെയൊരു ആഡംബര പ്രേമിയാണ് നിങ്ങളെങ്കിൽ ഫാഷൻ ഹൗസ് ബലെൻസിയാഗയുടെ മാലിന്യ ബാഗ് സ്വന്തമാക്കാൻ തയ്യാറായിക്കോളു.. ഒന്നോ രണ്ടോ രൂപയല്ല, 1.4 ലക്ഷം രൂപയാണ് ഈ ട്രാഷ് ബാഗിന് വില.

ഇത്രയും വിലയിൽ ഈ ട്രാഷ് ബാഗ് എന്തിനാണ് നിർമ്മിച്ചതെന്ന് മിക്കവരും ചിന്തിച്ചേക്കാം.’ട്രാഷ് പൗച്ച്’ എന്ന് ബ്രാൻഡ് വിളിക്കുന്ന ട്രാഷ് ബാഗ്, തിളങ്ങുന്ന കോട്ടിംഗുള്ള പശുവിൻ തൊലി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കറുപ്പ്, വെളുപ്പ്, നീല,മഞ്ഞ എന്നിവയുൾപ്പെടെ നാല് വ്യത്യസ്ത നിറങ്ങളിൽ ഇത് ലഭ്യമാണ്. ഒപ്പംതന്നെ മറ്റു മികച്ച പ്രത്യേകതകളും ഉണ്ട്.

ബലെൻസിയാഗയുടെ വിന്റർ 22 കളക്ഷൻ ഫാഷൻ ഷോയിൽ പുറത്തിറക്കിയ ബാഗ് ഇന്റർനെറ്റിൽ ചർച്ചയായി മാറിയത് നിമിഷനേരത്തിലാണ്. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും അമ്പരപ്പാണ് സമ്മാനിച്ചത്. എങ്ങനെയാണു അമ്പരപ്പുണ്ടാകാതിരിക്കുക, കാരണം ആരെങ്കിലും ഒരു ട്രാഷ് ബാഗിന് ഇത്രയും വലിയ തുക നൽകാൻ തയ്യാറാകുമോ? എന്നാണ് എല്ലാവരും ചോദിക്കുന്നത്.

Exit mobile version