ചെസ് കളിയ്ക്കിടെ നിയമം തെറ്റിച്ചു : ഏഴ് വയസ്സുകാരന്റെ വിരലൊടിച്ച് റോബോട്ട്

Chess | Bignewslive

മോസ്‌കോ : ചെസ് കളിയ്ക്കിടെ നിയമം തെറ്റിച്ചതിന് എതിരാളിയായ ഏഴ് വയസുകാരന്റെ വിരലൊടിച്ച് റോബോട്ട്. മോസ്‌കോ ചെസ്സ് ഓപ്പണിലായിരുന്നു സംഭവം. ക്രിസ്റ്റഫര്‍ എന്ന കുട്ടിയുടെ വിരലാണ് റോബോട്ട് ഒടിച്ചത്.

ഈ മാസം 19നായിരുന്നു സംഭവം. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുമായി മത്സരിക്കുന്നിതിനിടെ കുട്ടി ഊഴം തെറ്റിച്ച് കരു നീക്കി. ഉടന്‍ തന്നെ റോബോട്ട് കുട്ടിയുടെ വിരലില്‍ കയറി പിടിക്കുകയായിരുന്നു. കുട്ടിയുടെ ചുറ്റും നിന്നവര്‍ ഏറെ പണിപ്പെട്ടാണ് വിരല്‍ റോബോട്ടില്‍ നിന്നും വിടുവിച്ചത്. സംഭവത്തെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പിറ്റേദിവസം വിരലില്‍ കാസ്റ്റ് ഇട്ടെത്തി കുട്ടി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കി.

Also read : കിടക്കയില്‍ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ച് 40കാരി

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. റോബോട്ടിന് കരുനീക്കാനുള്ള സമയം ലഭിക്കാഞ്ഞതിനാല്‍ ഓട്ടോമാറ്റിക് ആയി പ്രതികരിച്ചതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് റോബോട്ട് ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Exit mobile version