സാന്‍ഡ്‌വിച്ച് കയ്യില്‍ കരുതി : മോഡലിന് 1.43 ലക്ഷം രൂപ പിഴയിട്ട് എയര്‍പോര്‍ട്ട് അധികൃതര്‍

Sandwich | Bignewslive

നീണ്ട യാത്രകള്‍ക്കിടെ വിശക്കുന്നത് സര്‍വസാധാരണമാണ്. ട്രെയിനിലും വിമാനത്തിലുമൊക്കെ യാത്രക്കാര്‍ക്ക് ഭക്ഷണം വാങ്ങാനുള്ള സൗകര്യവുമുണ്ട്. എന്നാല്‍ വിമാനത്തില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് അടുത്തിടെ ഒരു ഓസ്‌ട്രേലിയന്‍ മോഡലിനുണ്ടായ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.

യൂറോപ്പില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയതായിരുന്നു ജെസ്‌ക ലീ എന്ന മോഡല്‍. പതിനൊന്ന് മണിക്കൂര്‍ നീണ്ട ഫ്‌ളൈറ്റിന് സിംഗപ്പൂരില്‍ ലേയോവര്‍ ഉണ്ടായിരുന്നു. ഇതിനിടെ വിശന്നപ്പോള്‍ ജെസ്‌ക വിമാനത്താവളത്തിലെ സബ് വേയില്‍ നിന്ന് ഒരു സാന്‍ഡ് വിച്ച് വാങ്ങി. ഇതില്‍ പകുതിയും കഴിച്ചെങ്കിലും വലിയ സാന്‍ഡ് വിച്ചിന്റെ കുറച്ച് കയ്യില്‍ തന്നെ വെച്ചു. സിംഗപ്പൂരില്‍ നിന്ന് ഓസ്‌ട്രേലിയയിലെത്തിയ ജെസ്‌ക കയ്യിലുണ്ടായിരുന്ന ബാഗും മറ്റും ഡിക്ലെയര്‍ ചെയ്യുന്നതിനിടെ സാന്‍ഡ് വിച്ചിന്റെ കാര്യം മറന്നു. ഇതോടെ വിമാനത്താവള അധികൃതര്‍ 2,664 ഡോളര്‍ അഥവാ നമ്മുടെ 1.43 ലക്ഷത്തിന്റെ ഫൈനടിച്ച് കയ്യില്‍ കൊടുത്തു.

Also read : പരസ്പര സമ്മതത്തോടെ ഒന്നിച്ച് കഴിഞ്ഞ ശേഷം ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്താനാവില്ല : സുപ്രീം കോടതി

സാന്‍ഡ് വിച്ചിലെ ചിക്കനും ലെറ്റിയൂസുമാണ് വില്ലനായത്. ബാഗിലെ മറ്റ് സാധനങ്ങളുടെ കൂട്ടത്തില്‍ ഇത് ഡിക്ലെയര്‍ ചെയ്യാഞ്ഞതോടെ അധികൃതര്‍ ഫൈനടയ്ക്കുകയായിരുന്നു. തന്റെ തെറ്റ് ഇനിയാരും ആവര്‍ത്തിക്കരുതെന്നറിയിച്ച് ജെസ്‌ക ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടതിന് പിന്നാലെ നിരവധി പേരാണ് ഇതിന് പ്രതികരണവുമായി രംഗത്തെത്തിയത്.

Exit mobile version