ചൈനയിലെ ‘സവാരി ചെയ്യുന്ന ആനക്കൂട്ടം’ ദിശമാറ്റി : ഇനി തെക്കോട്ട്

Elephants | Bignewslive

ബെയ്ജിങ് : ലോകമെങ്ങും വൈറലായ ചൈനയിലെ ‘സവാരി ചെയ്യുന്ന ആനക്കൂട്ടം’ ദിശമാറ്റി തെക്കോട്ട് യാത്ര ആരംഭിച്ചു. നാല് ദിവസമായി തുടര്‍ച്ചയായി തെക്കന്‍ ദിശയില്‍ത്തന്നെയാണ് യാത്ര.

യുനാന്‍ പ്രവിശ്യയിലെ സിഷ്വാങ്‌ബെന്ന ദായ് ദേശിയോദ്യാനത്തില്‍ നിന്ന് യാത്ര തുടങ്ങിയ സംവാരിസംഘം ഇപ്പോഴെത്തി നില്‍ക്കുന്നത് യുസിയിലുള്ള ഇഷാന്‍ കൗണ്ടിയോട് ചേര്‍ന്നാണ്. 20 ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടം തെറ്റിയ ആനക്കൂട്ടം കുന്‍മിങ്ങിലെ ജിന്നിങ് ജില്ലയില്‍ നിന്ന് 32.5 കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. പ്രത്യേക സുരക്ഷയുള്ള ആനകളുടെ യാത്ര സുഗമമാക്കാന്‍ മൂവായിരത്തോളം പേരെ സഞ്ചാരപാതയില്‍നിന്ന് അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. ഭക്ഷണവും വഴിയിലുടനീളം ഒരുക്കുന്നുണ്ട്.

ഇഷാന്‍ കൗണ്ടിയില്‍ കനത്ത മഴയായതിനാല്‍ നിരീക്ഷണം തടസ്സപ്പെടുന്നുണ്ട്. സിഷ്വാങ്‌ബെന്നയില്‍ നിന്ന് 500 കിലോമീറ്റര്‍ താണ്ടിയാണ് ജൂണ്‍ രണ്ടിന് സംഘം കുന്‍മിങിലെത്തിയത്. ഏഷ്യന്‍ ആനകള്‍ക്ക് പൊതുവെ ദീര്‍ഘപലായനസ്വഭാവമില്ലാത്തതിനാല്‍ ആനസവാരിയുടെ കാരണം അന്വേഷിക്കുകയാണ് ശാസ്ത്രസംഘം.

2020 മാര്‍ച്ചില്‍ യാത്ര ആരംഭിക്കുമ്പോള്‍ 16 ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ കൂട്ടം തെറ്റി. സാവിരിക്കിടെ ആ സമയത്ത് തന്നെ ഒരു കുട്ടിയാനയും ജനിച്ചു. നിലവില്‍ ആറ് പിടിയാനകളും മൂന്ന് കൊമ്പനാനകളും ആറ് കുട്ടിയാനകളും യാത്രാസംഘത്തില്‍ ഉണ്ട്.

Exit mobile version