46-ാമത് അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍, വൈസ് പ്രസിഡന്റായി കമലാ ഹാരിസും

വാഷിങ്ടണ്‍: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വാഷിങ്ടണ്‍ ഡിസിയില്‍ സ്ഥിതി ചെയ്യുന്ന യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. വൈസ് പ്രസിഡന്റാവുന്ന ആദ്യത്തെ ഇന്ത്യന്‍വംശജയാണ് കമലഹാരിസ്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിട്ടുനിന്നെങ്കിലും വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സ് സാന്നിധ്യമറിയിച്ചു.

Exit mobile version