റഷ്യയുടെ ‘എപിവാക് വാക്‌സിന്‍’ കോവിഡിനെതിരെ നൂറ് ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്സിനായ എപിവാക് കൊറോണയ്ക്ക് നൂറ് ശതമാനം പ്രതിരോധം നല്‍കാനാവുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് സ്പുട്നിക് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റഷ്യ അംഗീകാരം നല്‍കിയ രണ്ടാമത്തെ വാക്സിനാണ് എപിവാക്. സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ വൈറോളജി ആന്റ് ബയോടെക്നോളജിയാണ് വാക്സിന്‍ വികസിപ്പിച്ചത്. കഴിഞ്ഞ നവംബറിലാണ് വാക്സിന്റെ പരീക്ഷണം ആരംഭിച്ചത്.

റഷ്യ തന്നെ വികസിപ്പിച്ച സ്പുട്നിക് 5 വാക്സിന്‍ കോവിഡിനെതിരെ 92 ശതമാനം ഫലപ്രദമാണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

സൈബീരിയയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഒഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജി വെക്ടര്‍ (വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) വികസിപ്പിച്ചതാണ് ‘എപിവാക് കൊറോണ’ എന്ന വാക്സിന്‍.

റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നികില്‍ നിന്നും വ്യത്യസ്ഥമാണ് എപിവാക് കൊറോണ. ഓരോ വോളന്റിയര്‍മാരിലും എപിവാക് കൊറോണയുടെ രണ്ട് ഡോസുകള്‍ വീതമാണ് കുത്തിവച്ചത്.

ലോകത്തെ ഏറ്റവും പ്രശസ്തമായ വൈറസ് റിസര്‍ച്ച് സെന്ററുകളില്‍ ഒന്നാണ് സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിര്‍സ്‌കിലെ കോല്‍ട്സോവോയില്‍ സ്ഥിതി ചെയ്യുന്ന വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. നാല് ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് എബോളയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പ്രതിരോധ വാക്സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്ത ചരിത്രമുണ്ട്.

Exit mobile version