ഭയക്കണം കൊറോണ വൈറസിനെ; രോഗ ലക്ഷണങ്ങള്‍ ഇവ

ഒരു കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ നിപാ വൈറസ് പോലെ ആശങ്കയിലാക്കിയിരിക്കുകയാണ് കൊറോണ വൈറസും. രോഗം ആദ്യം കണ്ടെത്തിയത് 2019 ഡിസംബര്‍ 31-ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ ആയിരുന്നു. ഇപ്പോള്‍ രോഗം മറ്റു രാജ്യങ്ങളിലേക്കും കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്

ചൈനയില്‍ ഇതുവരെ 17 മരണം, 471 പേരില്‍ രോഗം സ്ഥിരീകരിക്കരിച്ചിട്ടും ഉണ്ട്. അതേസമയം
ജപ്പാന്‍, തായ്‌ലാന്‍ഡ്, തയ്വാന്‍, ഹോങ്കോങ്, മക്കാവു, ദക്ഷിണകൊറിയ, യുഎസ്, സൗദി എന്നിവിടങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.

കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഇവയാണ്.

– പനി, ചുമ, ശ്വാസതടസ്സം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ പ്രാഥമികലക്ഷണങ്ങള്‍, പിന്നീടിത് ന്യുമോണിയയിലേക്ക് നയിക്കും.
– വൈറസിന് വാക്‌സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല
– രണ്ടായിരത്തിലേറെപ്പേര്‍ നിരീക്ഷണത്തില്‍
– ലോകാരോഗ്യ സംഘടനയുടെ അടിയന്തരയോഗം, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
– വുഹാന്‍ നഗരത്തിലേക്കുള്ള യാത്രയും നഗരത്തിലുള്ളവര്‍ പുറത്തേക്കുപോകുന്നതും ചൈന വിലക്കി

Exit mobile version